ന്യൂഡൽഹി: മ്യാൻമറിലെ പട്ടാള കോടതി ഓങ് സാൻ സൂചിക്ക് ഏഴ് വർഷം കൂടി തടവുശിക്ഷ വിധിച്ചു. ഇതോടെ സൂചിയുടെ ശിക്ഷാകാലാവധി 33 വർഷമായി ഉയർന്നു. 2021 ഫെബ്രുവരിയിൽ സൂചിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണതിന് ശേഷം അവർ വീട്ടുതടങ്കലിലാണ്.
19 കേസുകളിൽ 18 മാസമാണ് അവർ വിചാരണ നേരിട്ടത്. യു.എൻ സുരക്ഷാസമിതി സൂചിയെ വിട്ടയക്കണമെന്ന് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച അവരുടെ പേരിലുള്ള അവസാനത്ത അഞ്ച് കേസുകളുടെ വിധിയാണ് വന്നത്.ഹെലികോപ്ടർ വാടകക്കെടുമ്പോൾ മാനദണ്ഡം പാലിച്ചില്ലെന്ന കേസിലാണ് അവർക്ക് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതുകൂടാതെ 14ഓളം കേസുകളിൽ അവരെ പട്ടാള കോടതി ശിക്ഷിച്ചിരുന്നു.
കോവിഡ് സുരക്ഷ ലംഘനം, വാക്കിടോക്കിയുടെ ഇറക്കുമതി, പൊതുസുരക്ഷ നിയമ ലംഘനം എന്നിവയിലെല്ലാമാണ് അവർ ശിക്ഷിക്കപ്പെട്ടത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു സൂചിയുടെ വിചാരണ നടന്നത്. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനും സൂചിക്കും വിലക്കുണ്ടായിരുന്നു. തന്റെ ജീവിതത്തിന്റെ ഭൂരിപക്ഷം സമയവും മ്യാൻമറിലെ നായ് പായ് താവിൽ വീട്ടുതടങ്കലിലായിരുന്നു ഓങ് സാൻ സൂചി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.