Posted On
date_range Updated On
date_range പാകിസ്താനിൽ രണ്ട് ബസ് അപകടം: 44 പേർ മരിച്ചു
ഇസ്‍ലാമാബാദ്: പാകിസ്താനിൽ ഞായറാഴ്ച രണ്ട് ബസ് അപകടങ്ങളിൽ 44 പേർ മരിച്ചു. ഇറാനിലെ ശിയ തീർഥാടന കേന്ദ്രത്തിലേക്ക് പോയ സംഘത്തിന് രേഖകളിലെ പ്രശ്നം കാരണം അതിർത്തി കടക്കാനാവാതെ മടങ്ങുമ്പോഴാണ് ഒരു അപകടം. ഇതിൽ 12 പേർ മരിച്ചു.
പഞ്ചാബിനും പാക് അധീന കശ്മീരിനുമിടയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 22 പേർ മരിച്ചു. അതിനിടെ ഇറാനിൽ മറ്റൊരു ബസ് അപകടത്തിൽ മരിച്ച 28 പാകിസ്താനികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇറാഖിലെ അർബയിൻ അനുസ്മരണത്തിൽ പങ്കെടുക്കാൻ 51 പാകിസ്ഥാൻ തീർഥാടകരുമായി ഇറാനിലൂടെ പോയ ബസാണ് ചൊവ്വാഴ്ച യസ്ദ് പ്രവിശ്യയിൽ മറിഞ്ഞ് തീപിടിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.