Posted On
date_range Updated On
date_range ബ്രസീലിലെ സ്‌കൂളുകളിൽ വെടിവെപ്പ്; മൂന്നു മരണം
ബ്രസീലിയ: ബ്രസീലിലെ രണ്ട് സ്കൂളുകളിൽ അക്രമികൾ നടത്തിയ വെടിവെപ്പിൽ വിദ്യാർഥി അടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. തെക്കു കിഴക്കൻ മേഖലയിലെ സ്കൂളുകളിലാണ് ആക്രമണമുണ്ടായത്. 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒമ്പതു പേരും അധ്യാപകരാണ്.
എസ്പിരിറ്റോ സാന്റോ സംസ്ഥാനത്തെ അരാക്രൂസിലാണ് സംഭവം. സർക്കാർ സ്‌കൂളിലും സമീപത്തെ സ്വകാര്യ സ്‌കൂളിലുമാണ് വെടിവെപ്പുണ്ടായത്.
അക്രമി ബുള്ളറ്റ് പ്രൂഫ് വസ്ത്രവും മുഖംമൂടിയും ധരിച്ചിരുന്നു. സെമി ഓട്ടോമാറ്റിക് കൈത്തോക്ക് ഉപയോഗിക്കുന്നത് സുരക്ഷാ കാമറയിൽ പതിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.