Posted On
date_range Updated On
date_range മെക്സിക്കോയിൽ കാർ റെയ്സിങ് ഷോക്കിടെ വെടിവെപ്പ്; 10 പേർ കൊല്ലപ്പെട്ടു
മെക്സിക്കോ: മെക്സിക്കോയിൽ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഒമ്പതു പേർക്കു പരിക്കേറ്റു. മെക്സിക്കോയിലെ ബജാ എൻസെനാഡ നഗരത്തിലെ സാൻ വിസെൻറ്റെ യിൽ കാർ റേസിങ് ഷോയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.
ചാരനിറത്തിലുള്ള വാനിൽ നിന്ന് ഇറങ്ങി ആളുകൾ ഒരു ഗ്യാസ് സ്റ്റേഷനിൽ കൂടിനിന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മുനിസിപ്പൽ, സ്റ്റേറ്റ് പൊലീസ്, തീരദേശ, അഗ്നരക്ഷാ സേന, മെക്സിക്കൻ റെഡ്ക്രോസ് എന്നിവർ സ്ഥലത്തെത്തി.
കൊല്ലപ്പെട്ടവർ ഏതെല്ലാം രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.