ഓക്​സ്​ഫഡ്​ കോവിഡ്​ വാക്​സിൻ: പുതിയ പരീക്ഷണം നടത്തും

വാഷിങ്​ടൺ: ​ഓക്​സ്​ഫഡ്​ കോവിഡ്​ വാക്​സിൻെറ പുതിയ പരീക്ഷണം നടത്തും. ഓക്​സ്​ഫഡ്​ യൂനിവേഴ്​സിറ്റിയുമായി ചേർന്ന്​ കോവിഡ്​ വാക്​സിൻ നിർമിക്കുന്ന ആസ്​ട്ര സെനക സി.ഇ.ഒയാണ്​ ഇക്കാര്യം അറിയിച്ചത്​. വാക്​സിൻെറ സുരക്ഷയെ കുറിച്ച്​ ആശങ്കയുയർന്ന സാഹചര്യത്തിലാണ്​ പരീക്ഷണം.

വാക്​സി​ൻ കുറച്ചു കൂടി മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണെന്ന്​ സി.ഇ.ഒ പാസ്​കൽ സോറിയറ്റ്​ പറഞ്ഞു. കൂടുതൽ രാജ്യങ്ങളിലെ ജനങ്ങളെ ഉൾപ്പെടുത്തി പരീക്ഷണം നടത്തുമെന്ന സൂചനയും ആസ്​ട്ര സെനക സി.ഇ.ഒ നൽകി. അതേസമയം, വിവിധ രാജ്യങ്ങളിൽ ഈ വർഷം അവസാനത്തോടെ വാക്​സിന്​ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

അതേസമയം, ഇന്ത്യയിൽ ഓക്​സ്​ഫോഡ്​ കോവിഡ്​ വാക്​സിൻെറ പരീക്ഷണം നടത്തുന്ന സെറം ഇൻസ്​റ്റിറ്റ്യൂട്ട്​ നിലവിലെ സംഭവവികാസങ്ങളിൽ ആശങ്ക​പെടേണ്ട സാഹചര്യമില്ലെന്ന്​ പ്രതികരിച്ചു. ഇന്ത്യയിലെ വാക്​സിൻ പരീക്ഷണം സുരക്ഷിതമായാണ്​ മുന്നോട്ട്​ പോകുന്നത്​. വാക്​സിൻെറ അളവിനും ആളുകളുടെ പ്രായത്തിനും അനുസരിച്ച്​ കാര്യക്ഷമതയിൽ മാറ്റം വരുമെന്ന്​ സെറം ഇൻസ്​റ്റിറ്റ്യൂട്ട്​ പ്രതികരിച്ചു.

Tags:    
News Summary - AstraZeneca Likely To Run Fresh Global Covid Vaccine Trial, Says CEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.