യ​മ​ൻ വ്യോ​മ​താ​വ​ള​ത്തി​ൽ ഹൂ​തി​ക​ളു​ടെ ഡ്രോ​ൺ ആ​ക്ര​മ​ണം

സ​ൻ​ആ: യ​മ​നി​ൽ യു.​എ​ൻ മാ​ധ്യ​സ്​​ഥ്യ​ത്തി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച്​ സ​ർ​ക്കാ​റിൻെറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള വ്യോ​മ​താ​വ​ള​ത്തി​ൽ ഹൂ​തി വി​മ​ത​രു​ടെ ഡ്രോ​ൺ ആ​ക്ര​മ​ണം. ആ​​ക്ര​മ​ണ​ത്തി​ൽ ആ​റ്​ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. സൈ​നി​ക പ​രേ​ഡി​നി​ടെ​യാ​ണ്​ സം​ഭ​വം. ഏ​ദ​നി​ൽ​നി​ന്ന്​ 60 കി.​മി അ​ക​ലെ​യു​ള്ള ലാ​ഹി​ജ്​ പ്ര​വി​ശ്യ​യി​ലെ അ​ൽ അ​ന​ദ്​ വ്യോ​മ​താ​വ​ള​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്​ ഹൂ​തി​ക​ൾ സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ശീ​ത​യു​ദ്ധ കാ​ല​ത്ത്​ സോ​വി​യ​റ്റ്​ യൂ​നി​യ​നാ​ണ്​ ഇൗ ​വ്യോ​മ​താ​വ​ളം പ​ണി​ത​ത്. 2014ൽ ​ഹൂ​തി​ക​ൾ പി​ടി​ച്ചെ​ടു​ത്തു. തൊ​ട്ട​ടു​ത്ത വ​ർ​ഷം യ​മ​ൻ സൈ​ന്യം ഹൂ​തി​ക​ളി​ൽ​നി​ന്ന്​ തി​രി​ച്ചു​പി​ടി​ക്കു​ക​യും ചെ​യ്​​തു.

Tags:    
News Summary - Yemen soldiers killed in Houthi drone attack on base- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.