യാസിര്‍ അറഫാത്ത് മ്യൂസിയം തുറന്നു

റാമല്ല: ഫലസ്തീന്‍ നേതാവ് യാസിര്‍ അറഫാത്തിന്‍െറ സ്മരണയില്‍ പണിത മ്യൂസിയം  പ്രവര്‍ത്തനമാരംഭിച്ചു. അദ്ദേഹത്തിന്‍െറ 12ാം ചരമദിനത്തിന് തൊട്ടുതലേന്നാണ് ഫലസ്തീന്‍ പ്രസിഡന്‍റ് വസതിയുടെ വളപ്പില്‍ പണിത മ്യൂസിയം തുറന്നത്. അദ്ദേഹത്തിന്‍െറ മരണംവരെ 20ാം നൂറ്റാണ്ടില്‍ ഫലസ്തീനിലുണ്ടായ സംഭവവികാസങ്ങള്‍ ഓരോന്നും മ്യൂസിയത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.

70 ലക്ഷം ഡോളര്‍ ചെലവഴിച്ച് നിര്‍മിച്ച പദ്ധതി 2010ലാണ് നിര്‍മാണം ആരംഭിച്ചത്. യാസിര്‍ അറഫാത്തിന് ലഭിച്ച നൊബേല്‍ മെഡല്‍, അദ്ദേഹം ഉപയോഗിച്ചിരുന്ന തോക്ക്, കഫിയ്യ (തലപ്പാവ്), തൂവാല എന്നിവയാണ് മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണങ്ങളെന്ന് മ്യൂസിയം നിര്‍മിക്കുന്ന യാസിര്‍ അറഫാത്ത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നസീര്‍ അല്‍കിദ്വ പറഞ്ഞു.

2004 നവംബര്‍ 11നാണ് ഫ്രാന്‍സിലെ സൈനികാശുപത്രിയില്‍വെച്ച് മരിച്ചത്. മൂന്നു വര്‍ഷത്തെ ഇസ്രായേലി ഉപരോധത്തിനിടെ രോഗം മൂര്‍ച്ഛിച്ചതോടെയാണ് അദ്ദേഹത്തെ ഫ്രാന്‍സിലേക്ക് മാറ്റിയത്.

Tags:    
News Summary - yasser arafat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.