മുസ്​ലിംകൾക്കെതിരായ അടിച്ചമർത്തൽ; ചൈനയെ പരസ്യമായി തള്ളിപ്പറയാൻ കഴിയില്ലെന്ന് പാകിസ്താൻ

ദാവോസ് (സ്വിറ്റ്സർലൻഡ്): ഉയ്ഗൂർ മുസ്​ലിംകളെ അടിച്ചമർത്തുന്ന ചൈനയുടെ നടപടിയെ പരസ്യമായി എതിർക്കില്ലെന്ന് പാകി സ്താൻ. ചൈന പാകിസ്താന് ഏറെ സഹായം നൽകുന്ന രാഷ്ട്രമാണെന്നും അതിനാലാണ് തന്‍റെ സർക്കാർ ഇത്തരമൊരു തീരുമാനം കൈക്കൊണ ്ടതെന്നും പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയോടനുബന്ധിച്ച് ഫോറിൻ പോളിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇംറാൻ ഖാന്‍റെ പ്രതികരണം.

കശ്മീർ വിഷയം ചർച്ചയാക്കാൻ നിരന്തരം പരിശ്രമിക്കുന്ന ഇംറാൻ ഖാൻ ചൈനയുടെ അടിച്ചമർത്തലുകൾക്കെതിരെ ശബ്ദമുയർത്താത്തത് എന്തുകൊണ്ടെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ അടിത്തറ തകർന്നുകിടന്ന സമയത്ത് ചൈനയാണ് സഹായിക്കാൻ വന്നത്. ചൈനയുമായി എന്ത് പ്രശ്നമുണ്ടായാലും പരസ്യമായി പ്രതികരിക്കാനില്ല -അദ്ദേഹം പറഞ്ഞു.

ചൈനയിൽ ഉയ്ഗൂർ മുസ്​ലിംകൾ നേരിടുന്ന അടിച്ചമർത്തലുകളെ കുറിച്ച് തനിക്ക് കൂടുതൽ അറിയില്ല. അതിനെ കശ്മീരിൽ സംഭവിക്കുന്നതുമായി താരതമ്യം ചെയ്യാനാകില്ലെന്നും ഇംറാൻ ഖാൻ പറഞ്ഞു.

Tags:    
News Summary - Won't oppose China publicly for oppressing Muslims because China helps us: Imran Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.