ഗാസ സിറ്റി: ഗസ്സയിൽ അതിർത്തി മേഖലകളിൽ ഫലസ്തീനികൾ സംഘടിക്കുന്നത് തുടർന്നാൽ ഇനിയും ആക്രമിക്കുമെന്ന് ഇസ്രായേൽ. ആറാഴ്ച നീളുന്ന പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിച്ച വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ 17 പേർ മരിച്ചിരുന്നു.
ദുഃഖാചരണ ദിനമായി ആചരിച്ച ശനിയാഴ്ചയും ഇസ്രായേൽ സേന വെടിവെപ്പ് തുടർന്നപ്പോൾ 13 ഫലസ്തീനികൾക്കാണ് പരിക്കേറ്റത്. ലോകം മുഴുക്കെ പ്രതിഷേധവുമായി എത്തിയിട്ടും ധിക്കാരം തുടരുന്ന ഇസ്രായേലിനെതിരെ യു.എൻ സെക്രട്ടറി ജനറൽ ഉൾപ്പെടെ ലോക നേതാക്കൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയതിനിടെയാണ് വീണ്ടും പ്രകോപനവുമായി ഇസ്രായേൽ സൈനിക വക്താവ് രംഗത്തെത്തിയത്.
അപലപിക്കാൻ ചേർന്ന രക്ഷാസമിതി പ്രതികരിക്കാതെ പിരിഞ്ഞു
ന്യൂയോർക്: ഫലസ്തീനിൽ വർഷങ്ങൾക്കിടെ ഇസ്രായേൽ നടത്തിയ ഏറ്റവും വലിയ കുരുതിയുടെ പശ്ചാത്തലത്തിൽ കുവൈത്തിെൻറ ആവശ്യപ്രകാരം വിളിച്ചുചേർത്ത യു.എൻ രക്ഷാസമിതി യോഗം സംഭവത്തെ അപലപിക്കാനോ പ്രസ്താവനയിറക്കാനോ ആകാതെ പിരിഞ്ഞു. ഗസ്സയിൽ ഫലസ്തീനികൾക്കുനേരെ നടന്ന ബലപ്രയോഗം അംഗീകരിക്കാനാവില്ലെന്നായിരുന്നു അംഗങ്ങളുടെ പൊതുവായ വികാരമെങ്കിലും യു.എസ് പ്രതിനിധി വിലങ്ങുനിന്നത് വിനയായി.
ഏറെനേരം ചർച്ച നടത്തിയെങ്കിലും സംയുക്തപ്രസ്താവന പോലും അംഗീകരിക്കപ്പെട്ടില്ല. ഇതോടെയാണ് യു.എൻ സെക്രട്ടറി ജനറൽ അന്വേഷണമാവശ്യപ്പെട്ട് വ്യക്തിഗത പ്രസ്താവന ഇറക്കിയത്. അടച്ചിട്ട മുറിയിലെ ചർച്ചയാകുമെന്ന് നേരേത്ത മാധ്യമപ്രവർത്തകർക്ക് യു.എൻ അറിയിപ്പ് നൽകിയിരുന്നു.
യോഗത്തിൽനിന്ന് മുതിർന്ന പ്രതിനിധികൾ പലരും വിട്ടുനിൽക്കുകയും ചെയ്തു. അംബാസഡർമാരുടെ കീഴിലെ ഉദ്യോഗസ്ഥരാണ് പെങ്കടുത്തത്. രക്ഷാസമിതി സന്തുലിത നിലപാട് സ്വീകരിക്കേണ്ടവരാണെന്ന് പിന്നീട് യു.എസ് പ്രതിനിധി പറഞ്ഞു. സംഭവത്തിനുകാരണക്കാർ ഹമാസ് ആണെന്നായിരുന്നു ഇസ്രായേൽ അംബാസഡർ ഡാനി ഡാനെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.