ഫിലിപ്പീൻസിൽ അഗ്​നിപർവതത്തിൽ നിന്ന്​ ലാവപ്രവാഹം; പൊട്ടിത്തെറിക്ക്​ സാധ്യത

മനില: ഫിലിപ്പീൻസ്​ തലസ്ഥാനമായ മനിലയിലെ താൽ അഗ്​നിപർവതത്തിൽ നിന്ന്​ ലാവ പ്രവാഹം. തിങ്കളാഴ്​ചയാണ്​ ലാവ പ്രവാഹ ം തുടങ്ങിയത്​. ഇതേതുടർന്ന്​ ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. മനിലയി​ൽ നിന്നുള്ള വിമാനസർവീസുകൾ റദ്ദ ാക്കി​.

ഏകദേശം 8000 പേരെ 38 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്​ മാറ്റിയെന്ന്​ അധികൃതർ അറിയിച്ചു. അഗ്​നിപർവതത്തി​​െൻറ പുക മൂലം ചില ഗ്രാമങ്ങളിലുള്ളവർക്ക്​ ദുരിതശ്വാസ ക്യാമ്പുകളിലേക്ക്​ മാറാൻ സാധിച്ചിട്ടില്ല. ഇവർക്ക്​ വാഹനം സൗകര്യം ലഭ്യമായിട്ടില്ലെന്നാണ്​ റിപ്പോർട്ട്​. ചിലർ കൃഷിയടിവും വീടും വിട്ട്​ ക്യാമ്പുകളിലേക്ക്​ മാറാൻ തയാറാവുന്നില്ലെന്നും അധികൃതർ വ്യക്​തമാക്കി.

ലോകത്തെ സജീവമായ ഏറ്റവും ചെറിയ അഗ്​നിപർവതങ്ങളിലൊന്നാണ്​ ഫിലിപ്പീൻസിലെ താൽ. രാജ്യതലസ്ഥാനത്ത്​ നിന്ന്​ 70 കിലോ മീറ്റർ മാത്രം അകലെയാണ്​ ഇത്​ സ്ഥിതി ചെയ്യുന്നത്​.

Tags:    
News Summary - Volcanic tsunami feared as Philippine volcano spews -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.