ഇറാൻ പരമോന്നത നേതാവിനെ ഉൾപ്പെടുത്തി യു.എസ് ഉപരോധം ശക്തമാക്കി

വാഷിങ്ടൺ: ഇ​റാ​നെ​തി​രായ സാമ്പത്തിക ഉപരോധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി യു.എസ്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ അടക്കമുള്ളവരുടെ വരുമാന സ്രോതസ് ലക്ഷ്യമിട്ടാണ് യു.എസിന്‍റെ പുതിയ നടപടി.

ഖാംനഇ, ഖാംനഇയുടെ ഒാഫീസ്, റെവല്യൂഷണറി ഗാർഡിനെ നിയന്ത്രിക്കുന്ന എട്ട് സൈനിക കമാൻഡർമാർ അടക്കമുള്ളവരുടെ വരുമാന സ്രോതസുകൾ കുറക്കുകയോ ഇല് ലാതാക്കുകയോ ആണ് യു.എസ് ലക്ഷ്യമിടുന്നത്. പുതിയ ഉപരോധ ഉത്തരവ് പ്രകാരം യു.എസ് നിയന്ത്രണമുള്ള സ്ഥാപനങ്ങളിൽ നിന്ന് ഖാംനഇ അടക്കമുള്ളവർക്ക് ലഭിച്ചിരുന്ന വരുമാനം നിലക്കും. കൂടാതെ, തങ്ങളുടെ അടുപ്പക്കാരെ ഈ സ്ഥാപനങ്ങളിൽ നിയമിക്കാനും സാധിക്കില്ല.

അതേസമയം, നയതന്ത്ര തലത്തിലുള്ള പരിഹാരമല്ല മറിച്ച് യുദ്ധവെറിയാണ് അമേരിക്കയെ നയിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് ഷരീഫ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഡ്രോ​ൺ വെ​ടി​വെ​ച്ചി​ട്ട​യു​ട​ൻ ഇ​റാ​നെ​തി​രെ സൈ​നി​ക നീ​ക്ക​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട ഡൊണാൾഡ് ട്രം​പ്​ വൈ​കാ​തെ പി​ൻ​വാ​ങ്ങി​യെ​ങ്കി​ലും കൂ​ടു​ത​ൽ ഉ​പ​രോ​ധ​ങ്ങ​ൾ ​പ്ര​ഖ്യാ​പി​ച്ച്​ സാ​മ്പ​ത്തി​ക ‘യു​ദ്ധം’ ശ​ക്​​ത​മാ​ക്കുകയായിരുന്നു.

2015ൽ ​ലോ​ക വ​ൻ​ശ​ക്​​തി​ക​ൾ ഇ​റാ​നു​മാ​യി ഒ​പ്പു​വെ​ച്ച ക​രാ​റി​ൽ ​നി​ന്ന്​ ഒ​രു വ​ർ​ഷം മു​മ്പ്​ ട്രം​പ്​ പി​ൻ​വാ​ങ്ങി​യ​തോ​ടെ തു​ട​ക്ക​മാ​യ സം​ഘ​ർ​ഷം സ്​​ഫോ​ട​നാ​ത്​​ക​മാ​യി മാ​റി​യ​ത്.

അ​തി​നി​ടെ, ആ​ണ​വ ക​രാ​റി​ൽ​ നി​ന്ന്​ പി​ന്മാ​റി​യ ഇ​റാ​ൻ സ​മ്പു​ഷ്​​ട യു​റേ​നി​യം ശേ​ഖ​രം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം വ്യാ​ഴാ​ഴ്​​ച പു​ന​രാ​രം​ഭി​ക്കും. സ​മ്പു​ഷ്​​ട യു​റേ​നി​യ​ത്തി​​ന്‍റെ അ​ള​വ്​ ഉ​യ​ർ​ത്തു​ന്ന​തോ​ടെ ക​രാ​റി​ൽ​ നി​ന്ന്​ പി​ന്മാ​റാ​ൻ ബ്രി​ട്ട​ൻ, ജ​ർ​മ​നി, ഫ്രാ​ൻ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ൾ നി​ർ​ബ​ന്ധി​ത​മാ​കും.

Tags:    
News Summary - US Tightened Finance ban against iran Ayatollah Ali Khamenei -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.