Posted On
date_range Updated On
date_range സിറിയയിലെ അൽ ഖ്വയ്ദ കേന്ദ്രങ്ങളിൽ അമേരിക്കൻ ആക്രമണം; നിരവധി മരണം
ഡമസ്കസ്: സിറിയയിൽ അൽ ഖ്വയ്ദ തീവ്രവാദി നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി അമേരിക്കൻ സൈന്യം അറിയിച്ചു. വടക്കുപിടഞ്ഞാറൻ സിറിയയിലെ വിമതരുടെ അധീനതയിലുള്ള ഇദ് ലിബ് പ്രവിശ്യയിലായിരുന്നു സൈനിക നടപടിയെന്ന് യു.എസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.
പ്രദേശത്തെ അൽ ഖ്വയ്ദയുടെ പ്രവർത്തനങ്ങൾ മേഖലയെ അസ്ഥിരമാക്കുന്നതാണെന്ന് പ്രസ്താവന പറയുന്നു.
യു.എസ് നേതൃത്വത്തിലെ സഖ്യം മിസൈൽ ആക്രമണം നടത്തിയതായും 40 പേർ കൊല്ലപ്പെട്ടതായും യുദ്ധ നിരീക്ഷക സംഘം റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.