???? ????? ???? ???? ???? ??????? ???? ?????

ഏറ്റുമുട്ടിയാൽ അഞ്ചും രണ്ടും എവിടെയെന്ന്​ യു.എസിനു മനസിലാകും -വെല്ലുവിളിച്ച്​ ഇറാൻ

തെഹ്റാന്‍: ഇറാൻ ആക്രമണത്തിന്​ തുനിഞ്ഞാൽ തന്ത്രപ്രധാനമായ 52 കേന്ദ്രങ്ങൾ തകർക്കുമെന്ന യു.എസ്​ പ്രസിഡൻറ്​ ഡോണാൾ ഡ് ട്രംപിൻെറ ഭീഷണിക്ക്​ തക്ക മറുപടിയുമായി ഇറാൻ.

ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടലിന് യു.എസിന് ധൈര്യമില്ലെന് ന് വ്യക്​തമാക്കിയ സൈനിക തലവൻ മേജർ ജനറൽ അബ്​ദുൽ റഹീം മൗസവി, ഏറ്റുമുട്ടു​േമ്പാൾ അഞ്ചും രണ്ടും എവിടെയെന്ന്​ അവർക്ക്​ മനസിലാകുമെന്നും പറഞ്ഞു. ‘ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു ഏറ്റുമുട്ടലിൽ, അമേരിക്കക്കാര്‍ക്ക് ഞങ്ങളെ നേരിടാന്‍ ധൈര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഏറ്റുമുട്ടുമ്പോള്‍ അഞ്ചും രണ്ടും അക്കങ്ങൾ എവിടെയാണെന്ന് അവർക്ക്​ വ്യക്തമാകും - അദ്ദേഹം പറഞ്ഞതായി ഔദ്യോഗിക വാർത്ത ഏജൻസികൾ റിപ്പോർട്ട്​ ചെയ്​തു.

‘കോട്ട് ധരിച്ച ഭീകരനാണ്’ ട്രംപെന്ന് ഇറാൻ വാർത്താ വിനിമയ മന്ത്രി മുഹമ്മദ് ജവാദ് അസാരി ജറോമി ട്വിറ്ററിൽ പ്രതികരിച്ചു.
രാജ്യത്തിൻെറ സാസ്‌കാരിക പ്രദേശങ്ങളെ ലക്ഷ്യമിടു​െനന്നെ ട്രംപിൻെറ പ്രസ്താവന യുദ്ധകുറ്റമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫും പ്രതികരിച്ചു.

Tags:    
News Summary - US lacks courage for military confrontation with Iran -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.