തെഹ്റാൻ: യുക്രെയ്ൻ യാത്രാവിമാനം ഇറാനിലെ തെഹ്റാനിൽ തകർന്നു വീണ് 176 മരണം. യുക്രെയ്ൻ ഇന്‍റർനാഷണൽ എയർലൈൻ വിമാനം ഇമ ാം ഖാംനഈ വിമാനത്താവളത്തിന് സമീപമാണ് തകർന്നത്. അപകടത്തിന് കാരണം സാങ്കേതിക തകരാറാണെന്നാണ് നിഗമനം. വിമാനം തകർന്നു വീഴുന്നതിന്‍റെ ദൃശ്യം ഇറാൻ വാർത്താ ഏജൻസി ഇസ്ന പുറത്തുവിട്ടു.
نخستین ویدئو از سقوط هواپیمای اوکراینی اطراف شهریار pic.twitter.com/M3bZiLLryQ
— خبرگزاری ایسنا (@isna_farsi) January 8, 2020
ബോയിങ് 737-800 ജെറ്റ് വിമാനമാണ് തകർന്നത്. പറന്നുയർന്ന ഉടനെ തെഹ്റാന് തെക്ക് പടിഞ്ഞാറ് പ്രാന്ത പ്രദേശമായ പരാന്തിൽ വീഴുകയായിരുന്നു.
തെഹ്റാനിൽ നിന്ന് യുക്രെയ്ൻ തലസ്ഥാനമായ കീവിലെ ബോറിസ് പിൽ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. പുലർച്ചെ 5.15ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂറോളം വൈകി 6.12നാണ് പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.