Posted On
date_range Updated On
date_range യു.എ.ഇയിൽ വാട്സ്ആപ് കാളുകൾക്ക് നിരോധനം നീക്കും
അബൂദബി: യു.എ.ഇയില്‍ വാട്സ്ആപ് കാളുകള്‍ക്കുള്ള നിരോധനം ഉടൻ നീക്കുമെന്നു നാഷനല്‍ ഇ ലക്ട്രോണിക് സെക്യൂരിറ്റി അതോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തി. വാട്സ്ആപുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ ഇളവു നല്‍കുന്നതെന്നാണ് സൂചന.
അതേസമയം, രാജ്യത്ത് ലൈസന്‍സുള്ള ടെലികമ്യൂണിക്കേഷന്‍ കമ്പനികളായ ഡു, ഇത്തിസാലാത്ത് എന്നിവയുടെ അനുമതി കൂടി ഇതിനു വേണ്ടിവരും. 2017ല്‍ ഈ കമ്പനികളുടെ വിയോജിപ്പാണ് സ്കൈപ് കാളുകള്‍ നിലക്കാന് കാരണമായത്. വാട്സ്ആപ് കാളുകള്‍ക്ക് നിരോധനം നീക്കിയേക്കുമെന്ന വാര്‍ത്തയോട് യു.എ.ഇ ടെലികോം അതോറിറ്റി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.