ബെയ്ജിങ്: ചൈനയിൽ ആഞ്ഞുവീശുന്ന ലെക്കിമ ചുഴലിക്കാറ്റിൽ 18 പേർ മരിച്ചു. ലക്ഷക്കണക്കി നു പേരെ ഒഴിപ്പിച്ചു. സൂപ്പർ ടൈഫൂൺ എന്നറിയപ്പെടുന്ന ചുഴലിക്കാറ്റ് സിൻജ്യങ്ങിലെത്ത ിയതോടെ അൽപം ശക്തികുറഞ്ഞിട്ടുണ്ട്.
രണ്ടു കോടിയിലേറെ ജനസംഖ്യയുള്ള ഷാങ്ഹായ് ലക്ഷ്യമിട്ടാണ് കാറ്റിെൻറ ചലനം. ശക്തി കുറഞ്ഞത് അൽപം ആശ്വാസമേകുന്നുണ്ടെങ്കിലും മണ്ണിടിച്ചിലുൾപ്പെടെ പ്രത്യാഘാതങ്ങൾ ഗുരുതരമായേക്കുമെന്നാണ് ആശങ്ക. ശക്തമായ മണ്ണിടിച്ചിലിൽ വ്യാപക നാശമാണ് വെൻലിങ്ങിൽ ഉണ്ടായത്.മുന്നൊരുക്കത്തിെൻറ ഭാഗമായി ഷാങ്ഹായ് നഗരത്തിൽ നിന്ന് 2.5 ലക്ഷം പേരെ ഒഴിപ്പിച്ചു.
എട്ടുലക്ഷം പേരെ സിൻജ്യങ് പ്രവശ്യയിൽനിന്നും ഒഴിപ്പിച്ചിട്ടുണ്ട്. ഭൂചലനത്തിനും മണ്ണിടിച്ചിലും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു.
ശക്തമായ കാറ്റിൽ വൈദ്യുതിയില്ലാതെ വലയുകയാണ് 2.7 ലക്ഷം വീട്ടുകാർ. സമീപകാലത്തെ ഏറ്റവും ശക്തമായ ചുഴലിയാണിത്. മണിക്കൂറിൽ 150 കിലോമീറ്ററാണ് വേഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.