മനില: തോക്കുധാരികളെന്ന് തെറ്റിദ്ധരിച്ച് രണ്ടു പേരെ പൊലീസ് വെടിവെച്ച് കൊന്നു. നഗരത്തിലെ താമസക്കാർ തമ്മിലുണ്ടായ സംഘർഷം ഒഴിവാക്കാൻ നാട്ടുകാരാണ് പൊലീസിനെ വിളിച്ചത്. പ്രശ്നക്കാരെ ഒഴിപ്പിക്കുന്നതിനിടെ സംഭവസ്ഥലത്ത് എത്തിയ വാനിനുനേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. പൊലീസ് നടപടിയിൽ പരിക്കേറ്റ സ്ത്രീയെയുംവഹിച്ചുപോവുകയായിരുന്ന വാൻ വളഞ്ഞിട്ട് വെടിയുതിർക്കുകയായിരുന്നു. രണ്ടു പേർക്ക് പരിക്കേറ്റു. കൃത്യത്തിൽ ഉൾപ്പെട്ട ഒമ്പതു പൊലീസുകാർക്കെതിരെ അന്വേഷണം ആരംഭിച്ചു. മയക്കുമരുന്ന് ലോബികളെ അമർച്ചചെയ്യാൻ എന്ന പേരിൽ പ്രസിഡൻറ് റൊഡ്രിഗോ ദുതേർതെ 2016ൽ ഏർപ്പെടുത്തിയ നിശാനിയമം ഇപ്പോഴും തുടരുകയാണ്. നിശാനിയമം പ്രഖ്യാപിക്കപ്പെട്ടത് മുതൽ ഇതുവരെ നാലായിരത്തിലധികം പേർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതായാണ് ഒൗദ്യോഗിക റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.