Posted On
date_range Updated On
date_range ഇന്തോനേഷ്യ: രണ്ടു മാധ്യമപ്രവർത്തകർ കുത്തേറ്റു മരിച്ചു
ജകാർത്ത: ഇന്തോനേഷ്യയിൽ രണ്ടു മാധ്യമപ്രവർത്തകർ കുത്തേറ്റുമരിച്ചു. സുമാത്രയിലെ പാം ഓയിൽ കമ്പനിയും നാട്ടുകാര ും തമ്മിലെ പ്രശ്നത്തിൽ മധ്യസ്ഥരായെത്തിയവരാണ് മരിച്ചത്. പാം തോട്ടത്തിലെ കുഴിയിൽനിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ആറുപേരെ ചോദ്യംചെയ്തിട്ടുണ്ട്.
പ്രാദേശിക വെബ്സൈറ്റിനു കീഴിൽ ജോലിനോക്കിയിരുന്ന ഇരുവരും കഴിഞ്ഞ രണ്ടു വർഷമായി ഫ്രീലാൻസ് രംഗത്ത് പ്രവർത്തിച്ചുവരുകയായിരുന്നു. ഭൂമിതർക്കങ്ങൾ പരിഹരിക്കുന്നതിൽ ഇരുവരും സജീവമായിരുെന്നന്ന് റിപ്പോർട്ടുകൾ പറയുന്നു. വിവാദഭൂമിയിൽ നാട്ടുകാർക്ക് ജോലിക്ക് അവസരം ആവശ്യപ്പെട്ട് ഇവർ കാമ്പയിൻ നടത്തിവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.