തെഹ്റാന്‍: ഞായറാഴ്ച അന്തരിച്ച ഇറാന്‍ മുന്‍ പ്രസിഡന്‍റ് അക്ബര്‍ ഹാശിമി റഫ്സഞ്ചാനിക്ക് രാജ്യം അനുശോചനം രേഖപ്പെടുത്തി. 82ാമത്തെ വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രസിഡന്‍റ് ഹസന്‍ റൂഹാനിയും മറ്റു ഭരണപക്ഷ അംഗങ്ങളും റഫ്സഞ്ചാനിയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച വടക്കേ തെഹ്റാനിലെ പള്ളി സന്ദര്‍ശിച്ചു. തിങ്കളാഴ്ച പാര്‍ലമെന്‍റ് യോഗം ആരംഭിക്കുന്നതിനുമുമ്പ് സ്പീക്കര്‍ അലി ലാരിജാനി റഫ്സഞ്ചാനിക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. പരമോന്നത തര്‍ക്ക പരിഹാര സമിതി (മജ്മഉ തസ്ഹീസ് മസ്ലഹത്തു നിസാം) അധ്യക്ഷന്‍കൂടിയായിരുന്ന റഫ്സഞ്ചാനിയുടെ നിര്യാണത്തില്‍ രാജ്യത്ത് മൂന്നു ദിവസത്തെ ദു$ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന്‍െറ സംസ്കാര ചടങ്ങുകള്‍ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.