ട്രീമാന്‍’ രോഗമുള്ള പെണ്‍കുട്ടിക്ക് ശസ്ത്രക്രിയ നടത്തി


ധാക്ക: ബംഗ്ളാദേശില്‍ ‘ട്രീമാന്‍’ രോഗമുള്ള പത്തുവയസ്സുകാരിക്ക് വിജയകരമായി ശസ്ത്രക്രിയ നടത്തി. അരിമ്പാറ വളര്‍ന്ന് മരത്തിന്‍െറ തൊലിപോലെയാകുന്ന അവസ്ഥയാണ് ‘ട്രീമാന്‍ സിന്‍ഡ്രോം’ രോഗം. മുഖത്തെ അരിമ്പാറ കളയാന്‍ ഷഹാന ഖതുനിനാണ് ധാക്ക മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്തിയത്.

രാജ്യത്ത് ആദ്യമായി ‘ട്രീമാന്‍’ രോഗം കണ്ടത്തെിയ സ്ത്രീ ഷഹാനയാണ്. ഷഹാനക്ക് രണ്ടു ശസ്ത്രക്രിയകള്‍ നടത്തേണ്ടിവരുമെന്ന് നേരത്തേ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍, അവള്‍ക്ക് രണ്ടാമതൊരു ശസ്ത്രക്രിയകൂടി നടത്തേണ്ടതില്ളെന്ന് അധികൃതര്‍ പറഞ്ഞു. അബുള്‍ കലാം അസാദിന്‍െറ നേതൃത്വത്തിലുള്ള ആറംഗ വൈദ്യസംഘം സൗജന്യമായാണ് ഷഹാനയെ ചികിത്സിക്കുന്നത്. ഒരു വയസ്സുള്ളപ്പോഴാണ് ഷഹാനയുടെ മുഖത്ത് അരിമ്പാറ കണ്ടത്.

 

Tags:    
News Summary - treeman disease

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.