തായ് രാജാവിന് അന്ത്യാഞ്ജലി; ഒരുവര്‍ഷത്തെ ദു$ഖാചരണം

ബാങ്കോക്: ഭൂമിബോല്‍ അതുല്യതേജ് മഹാരാജാവിന്‍െറ നിര്യാണത്തെ തുടര്‍ന്ന് തായ്ലന്‍ഡില്‍ ഒരുവര്‍ഷത്തെ ഒൗദ്യോഗിക ദു$ഖാചരണം പ്രഖ്യാപിച്ചു.
ആയിരക്കണക്കിനാളുകളാണ് തായ്ലന്‍ഡില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവിന്‍െറ ഭൗതികശരീരം ഒരുനോക്കുകാണാന്‍ കൊട്ടാരത്തില്‍ എത്തിയത്. 30 ദിവസത്തേക്ക് ദേശീയ പതാക താഴ്ത്തിക്കെട്ടാനും നിര്‍ദേശമുണ്ട്.

ആഘോഷ പരിപാടികള്‍ ഒഴിവാക്കി കറുത്ത വസ്ത്രം ധരിച്ച് ജനങ്ങളോട് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനും ഉത്തരവിട്ടു. മരണത്തെ തുടര്‍ന്ന് സിനിമ പ്രദര്‍ശനങ്ങള്‍, സ്പോര്‍ട്സ് പരിപാടികള്‍, സംഗീത വിരുന്നുകള്‍ എന്നിവ റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തു. ടെലിവിഷന്‍ ചാനലുകളില്‍, ഏഴു പതിറ്റാണ്ടുകാലം രാജ്യംഭരിച്ച രാജാവിന്‍െറ കഥ സംപ്രേഷണം ചെയ്യുന്നുണ്ട്. തായ് രാജാവിനോടുള്ള ആദരസൂചകമായി വെബ് സൈറ്റ് പേജുകള്‍ കറുപ്പും വെളുപ്പും നിറങ്ങളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. 64 കാരനായ മഹാ വജ്രലോംഗോണ്‍ ആണ് അടുത്ത രാജാവ്. 

Tags:    
News Summary - Thailand: One-year period of mourning declared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.