തായ്ലന്‍ഡില്‍ പുതിയ രാജാവിന്‍െറ കിരീടധാരണം ഒരു വര്‍ഷത്തിനുശേഷം

ബാങ്കോക്: തായ്ലന്‍ഡില്‍ പുതിയ രാജാവ് മഹാ വജ്രലോംഗോണിന്‍െറ കിരീടധാരണം ഒരു വര്‍ഷത്തിനുശേഷമേ നടക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഭൂമിബോല്‍ അതുല്യ തേജിന്‍െറ മരണത്തെ തുടര്‍ന്നാണ് മഹാവജ്രലോംഗോണിനെ അടുത്ത രാജാവായി പ്രഖ്യാപിച്ചത്. എന്നാല്‍, പിതാവിന്‍െറ സംസ്കാരചടങ്ങുകള്‍ക്ക് രാജകുമാരന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട സ്ഥിതിക്കാണ് സ്ഥാനാരോഹണം നീട്ടിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ശങ്ക വേണ്ടെന്നും നിലവിലെ പ്രധാനമന്ത്രി പ്രയുത് ചാന്‍ ഒ ചാ  അറിയിച്ചു.
Tags:    
News Summary - thailand new king maha vajra logon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.