തായ്​ലൻഡിൽ വ​ജ്രലോംഗോൻ ചുമതലയേറ്റു

തായ്​പേയ്​: തായ്​ലൻഡിൽ മഹാ വജ്രലോംഗോണി​​െൻറ കിരീടധാരണചടങ്ങുകൾ തുടങ്ങി. രാവിലെ ശുദ്ധീകരണ ക്രിയകളോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. രാജ്യത്തെ 100 സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച വെള്ളം ഉപയോഗിച്ച് ലോംഗോണിനെ അഭിഷേകം ചെയ്തു. തുടര്‍ന്ന് കിരീടവും വാളും അടക്കം അഞ്ച് രാജകീയ ചിഹ്നങ്ങള്‍ സ്വീകരിച്ചു. തിങ്കളാഴ്ചവരെ ചടങ്ങുകള്‍ നീണ്ടുനില്‍ക്കും. അറുപത്തി ഒന്‍പത് വര്‍ഷത്തിനുശേഷമാണ് തായ്‌ലന്‍ഡ് പട്ടാഭിഷേക ചടങ്ങിന് വേദിയാകുന്നത്. രാമ പത്താമന്‍ എന്നറിയപ്പെടുന്ന 66 കാരനായ വജ്രലോ​ംഗോൺ പിതാവായ ഭൂമിബോല്‍ അതുല്യതേജി​​െൻറ മരണത്തെതുടര്‍ന്നാണ് അധികാരം എറ്റെടുക്കുന്നത്.

രാമ പത്താമന്‍ എന്നറിയപ്പെടുന്ന 66 കാരനായ വജ്രലോങ്കോണ്‍ പിതാവായ ഭൂമിപോല്‍ അതുല്യതേജി​​െൻറ മരണത്തെതുടര്‍ന്നാണ് അധികാരം എറ്റെടുക്കുന്നത്. 1950നുശേഷം ആദ്യമായാണ് തായ്‌ലന്‍ഡ് സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യംവഹിക്കുന്നത്. കിരീടധാരണത്തിനു മുമ്പ്​ സ്വന്തം അംഗരക്ഷകയെ വിവാഹം കഴിച്ച്​ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

Tags:    
News Summary - Thailand King - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.