സുരബായ: ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരബായയിൽ ക്രിസ്ത്യൻ പള്ളികൾക്കു നേരെയുണ്ടായ ചാവേറാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. 41 പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരിൽ രണ്ട് പൊലീസുകാരുമുണ്ട്. ഞായറാഴ്ച കുർബാനക്കിടെയാണ് ആറ് ചാവേറുകൾ മൂന്ന് പള്ളികളിൽ ആക്രമണം നടത്തിയത്. മാതാവും പിതാവും നാല് മക്കളുമടങ്ങിയ ഒരു കുടുംബമാണ് ചാവേറുകളെന്ന് പൊലീസ് മേധാവി ടിറ്റോ കർണാവിയൻ പറഞ്ഞു.
സുരബായയിലെ സാൻറ മരിയ റോമൻ കാത്തലിക് ചർച്ചിലാണ് ആദ്യ ആക്രമണമുണ്ടായത്. ഇവിടെ ചാവേറുകളിലെ 16ഉം 18ഉം വയസ്സുള്ള മക്കൾ മോട്ടോർ സൈക്കിളിലെത്തി സ്ഫോടനം നടത്തുകയായിരുന്നു. പ്രാദേശിക സമയം 7.30ന് നടന്ന ഈ ആക്രമണത്തിൽ ചാവേർ അടക്കം നാലുപേർ കൊല്ലപ്പെട്ടതായി പൊലീസ് വക്താവ് ഫ്രാൻസ് ബാറൂങ് പറഞ്ഞു.
തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ നഗരത്തിലെ പെന്തക്കോസ്ത് പള്ളിയുടെ പാർക്കിങ് സ്ഥലത്തും ഡിപ്പോനെഗോറോയിലെ പള്ളിയിലും സ്ഫോടനമുണ്ടായി.പെന്തക്കോസ്ത് പള്ളിയിൽ ചാവേറായെത്തിയ പിതാവ് ബോംബ് നിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു. ഒമ്പതും 12ഉം വയസ്സുള്ള രണ്ടു പെൺകുട്ടികളുമായെത്തിയ മുഖപടം ധരിച്ച മാതാവാണ് ഡിപ്പോനെഗോറോയിലെ പള്ളിയിൽ ആക്രമണം നടത്തിയത്.
പള്ളിയുടെ കവാടത്തിൽ ഇവരെ പൊലീസ് തടഞ്ഞെങ്കിലും ബലംപ്രയോഗിച്ച് ഉള്ളിലേക്ക് കയറിയ സ്ത്രീ ഒരാളെ ആലിംഗനം ചെയ്യുകയും ഉടനെ സ്ഫോടനമുണ്ടാവുകയുമായിരുന്നുവെന്ന് സുരക്ഷ ജീവനക്കാരൻ അേൻറാണിയസ് പറഞ്ഞു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. െഎ. എസിനൊപ്പം യുദ്ധംചെയ്ത ശേഷം സിറിയയിൽനിന്ന് മടങ്ങിയ കുടുംബമാണ് ചാവേറുകളെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ ഇന്തോനേഷ്യൻ ചർച്ച് അസോസിയേഷൻ ശക്തമായി അപലപിച്ചു.
അതേസമയം, പശ്ചിമ ജാവ പട്ടണത്തിൽ ഭീകരരെന്ന് സംശയിക്കുന്ന നാലുപേരെ വെടിവെച്ചിട്ടതായും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. എന്നാൽ, ഇവർക്ക് പള്ളി ആക്രമണവുമായി ബന്ധമുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ജമാഅ അൻഷൊറുത് ദൗല-ജെ.എ.ഡി എന്ന െഎ. എസ് അനുകൂല ഭീകരസംഘടനയിലെ അംഗങ്ങളാണ് ഇവരെന്ന് വാസിസ്റ്റോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.