സി​റി​യ​ൻ യു​ദ്ധം ഇതുവരെ

ഡമസ്കസ്: സിറിയയിലെ യുദ്ധം ഏഴാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഇതിനകം യുദ്ധത്തിൽ 4,65,000 സിറിയക്കാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പത്തു ലക്ഷത്തിലേറെ പേർക്ക് പരിക്കേൽകുകയും രാജ്യത്തെ ജനസംഖ്യയുടെ പകുതി പേരും അഭയാർഥികളാക്കപ്പെടുകയും ചെയ്തു. 2011ൽ അറബ്-ഇസ്ലാമിക രാജ്യങ്ങളിൽ വലിയ മാറ്റത്തിന് തിരികൊളുത്തിയ ‘അറബ് വസന്ത’ത്തോടെയാണ് സിറിയയിലെ സാഹചര്യം മാറാൻ തുടങ്ങിയത്. സിറിയൻ യുദ്ധത്തി​െൻറ നാൾവഴികൾ ഇങ്ങനെ:
•2011 മാർച്ച്: അറബ് വസന്തത്തെ പിന്തുണച്ച് ചുവരെഴുത്ത് നടത്തിയ 15 കുട്ടികളെ പിടികൂടി പീഡനത്തിരയാക്കിയത് ചെറിയ പ്രതിഷേധത്തിനിടയാക്കി. പിന്നീട് കുട്ടികളിലൊരാൾ കൊല്ലപ്പെട്ടത് പ്രതിഷേധം രൂക്ഷമാക്കി. ഇൗ പ്രക്ഷോഭങ്ങളിൽ പങ്കാളികളായ നൂറുക്കണക്കിനു പേരെ ബശ്ശാർ അൽഅസദി​െൻറ ഭരണകൂടം കൊലപ്പെടുത്തി.
•2011 ജൂലൈ: സൈനിക അടിച്ചമർത്തലിനോട് എതിർപ്പുള്ളവർ േചർന്ന് ‘ഫ്രീ സിറിയൻ ആർമി’ക്ക് രൂപം നൽകി. ഇത് ബശ്ശാർ സർക്കാറിനെതിരെ നീങ്ങിയതോടെ ആഭ്യന്തര യുദ്ധം ആരംഭിച്ചു.
•സിറിയയിലെ ന്യൂനപക്ഷമായ അലവി വിഭാഗങ്ങൾ ബശ്ശാർ ഭരണകൂടത്തോട് കൂറു പുലർത്തിയപ്പോൾ, ഭൂരിപക്ഷമായ സുന്നികൾ വിമതപക്ഷത്ത് നിലയുറപ്പിച്ചു. ബശ്ശാർ അംഗമായ അലവിപക്ഷത്തിനായിരുന്നു സൈന്യത്തി​െൻറ നിയന്ത്രണം. രാജ്യത്തിനകത്തെ വിഭാഗീയതക്ക് പിന്നീട് അന്താരാഷ്ട്ര മാനങ്ങൾ കൈവന്നു. ശിയാ ഭൂരിപക്ഷ രാജ്യങ്ങളായ ഇറാൻ, ഇറാഖ് എന്നിവയും ലബനാനിലെ ശിയ സായുധസംഘമായ ഹിസ്ബുല്ലയും ബശ്ശാറിനെ പിന്തുണച്ചു. സുന്നി ഭൂരിപഷ രാജ്യങ്ങളായ സൗദി, ഖത്തർ, തുർക്കി തുടങ്ങിയവ വിമതരെയും പിന്തുണച്ചു.
•2013ൽ സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ മൂന്നാം കക്ഷിയായി െഎ.എസ് പ്രത്യക്ഷപ്പെട്ടു. രാജ്യത്തി​െൻറ വടക്കും കിഴക്കുമുള്ള നിരവധി പ്രദേശങ്ങൾ െഎ.എസ് പിടിച്ചെടുത്തു. ഇറാഖിലെ െഎ.എസ് കേന്ദ്രങ്ങളിൽനിന്ന് എല്ലാ പിന്തുണയും ഇവർക്ക് ലഭിച്ചു. സംഘത്തി​െൻറ ക്രൂരപ്രവർത്തനങ്ങൾ സിറിയയിലേക്ക് ലോകശക്തികളുടെ വരവിന് കാരണമായി.
•2014ൽ അമേരിക്കൻ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യം സിറിയയിലെ െഎ.എസ് കേന്ദ്രങ്ങളിൽ വ്യോമാക്രമണം തുടങ്ങി.
•2015 സെപ്റ്റംബർ: റഷ്യ സിറിയയിലെ ബശ്ശാർ ഭരണകൂടത്തെ പിന്തുണച്ച് ‘ഭീകര’കേന്ദ്രങ്ങളിൽ ആക്രമണം തുടങ്ങി. െഎ.എസിനെ കൂടാതെ സിറിയയിലെ വിമതരെയും റഷ്യ ഭീകരരായാണ് കണ്ടത്. റഷ്യ പിന്നീട് ബശ്ശാറിന് എല്ലാവിധ സഹായങ്ങളും നൽകി.

Tags:    
News Summary - sriyan war start to now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.