ഇന്ത്യക്ക് യുദ്ധഭ്രാന്ത്; തെരഞ്ഞെടുപ്പിന് മുമ്പായി എന്തെങ്കിലും സംഭവിക്കും- ഇംറാൻ ഖാൻ
ഇസ്ലാമാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയിൽ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ആശങ്കയുണ ്ടെന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇംറാൻ ഇക്കാര്യം വ്യക്തമാക ്കിയത്. പാകിസ്താെൻറ മണ്ണിൽ സ്വൈര്യ വിഹാരം നടത്താൻ തീവ്രവാദ സംഘങ്ങളെ അനുവദിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം തീവ്രവാദ ഗ്രൂപ്പുകൾ രാജ്യത്ത് പ്രവർത്തിക്കുേമ്പാൾ നമുക്ക് ഒരു നിലപാട് സ്വീകരിക്കാൻ സാധിക്കില്ല. പുൽവാമ പോലെ എന്തു സംഭവിച്ചാലും അതിെൻറ ഉത്തരവാദിത്തം പാകിസ്താൻ ഏറ്റെടുക്കേണ്ടി വരുന്നത് അനുവദിക്കാനാവില്ലെന്നും ഇംറാൻ പറഞ്ഞു.
പുതിയ പാകിസ്താനിൽ തീവ്രവാദത്തിന് സ്ഥാനമില്ല. രാജ്യത്ത് തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ നടപടി തുടങ്ങിക്കഴിഞ്ഞു. തീവ്രവാദ ഗ്രൂപ്പുകളുടെ ഘടനകൾ പൊളിക്കാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ പാകിസ്താനിൽ നടക്കുന്നത് ഇതിന് മുമ്പ് ഒരിക്കലും സംഭവിക്കാത്തതാണ് - ഇംറാൻ പറഞ്ഞു.
ഇന്ത്യയിൽ പൊതുതെരെഞ്ഞടുപ്പിന് മുമ്പ് എന്തെങ്കിലും സംഭവിക്കുമെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഇന്ത്യക്ക് യുദ്ധഭ്രാന്താണെന്നും ഇംറാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.