സിംഗപ്പൂർ: സാമ്പത്തിക, പ്രതിരോധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യ-സിംഗപ്പൂർ ധാരണ. സിംഗപ്പൂർ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഹസ്യൻ ലൂങ്ങും എട്ടു കരാറുകളിൽ ഒപ്പിട്ടു. ഇരു രാജ്യങ്ങളുടെയും നാവികസേനകളും സഹകരിക്കും.
രണ്ടു പ്രധാനമന്ത്രിമാരും വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി. ഇന്ത്യ-പസഫിക് സമുദ്ര മേഖലയിൽ സമാധാനവും സൗഹാർദപരവുമായ അന്തരീക്ഷം നിലനിർത്തണമെന്ന് ഇരു രാഷ്ട്രത്തലവന്മാരും ആവശ്യപ്പെട്ടു. രണ്ടു രാഷ്ട്രങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാറിെൻറ രണ്ടാമത്തെ അവലോകനം വിജയകരമായി പൂർത്തിയാക്കാനായതായി സംയുക്ത വാർത്തസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സിംഗപ്പൂരിെൻറ സഹകരണത്തോടെ ഇന്ത്യയിൽ നടപ്പാക്കുന്ന പദ്ധതികൾ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി ലീ ഹസ്യൻ പറഞ്ഞു. 2004ലാണ് ഇന്ത്യ-സിംഗപ്പൂർ സാമ്പത്തിക, സഹകരണ കരാർ നിലവിൽവന്നത്. ഇതേതുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയിലേറെയായി. ഇേന്താനേഷ്യ, മലേഷ്യ എന്നീ രാഷ്ട്രങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് മോദി സിംഗപ്പൂരിലെത്തിയത്.
സിംഗപ്പൂർ പ്രസിഡൻറ് ഹലീമ യാക്കൂബുമായും മോദി ചർച്ച നടത്തി. പ്രമുഖ കമ്പനികളുടെ തലവന്മാരെയും കണ്ട മോദി സിംഗപ്പൂരിലെ പ്രശസ്തമായ നന്യാങ് സാേങ്കതിക സർവകലാശാലയിലെ വിദ്യാർഥികളുമായും സംവദിച്ചു.
സിംഗപ്പൂരിലെ മുൻ നയതന്ത്രജ്ഞൻ പ്രഫ. ടോമി കോഹിന് നരേന്ദ്ര മോദി പത്മശ്രീ ബഹുമതി സമ്മാനിച്ചു. 80കാരനായ കോഹിൻ അമേരിക്കയിലെയും യു.എന്നിലെയും സിംഗപ്പൂർ അംബാസഡറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.