ലോക്​ഡൗണിൽ പുറത്തിറങ്ങിയവരെ കണ്ടംവഴിയോടിച്ച്​ കാണ്ടാമൃഗം VIDEO

കാഠ്​മണ്ഡു: ലോക്​ഡൗണിൽ വിജനമായ തെരുവിലൂടെ നടക്കുകയായിരുന്ന കാണ്ടാമൃഗം ആളുകളെ ഒാടിക്കുന്ന വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. കാണ്ടാമൃഗ​ത്തിനെ കണ്ടതും ആളുകൾ എങ്ങോ​ട്ടെന്നില്ലാതെ ഒാട്ടമായിരുന്നു. ഒരാളെ ലക് ഷ്യം വെച്ച് മൂപ്പർ പിന്നാലെ ഓടുന്നതും അയാൾ ഇടവഴിയിലേക്ക്​ കയറി രക്ഷപ്പെടുന്നതും വിഡിയോയിൽ കാണാം.

ലോക്​ഡ ൗൺ നിയമങ്ങൾ ലംഘിച്ച് തെരുവിൽ ഉലാത്താനിറങ്ങിയ ചിലരെയാണ്​ കാണ്ടാമൃഗം ഒാടിക്കുന്നതതെന്നാണ്​ ​സോഷ്യൽ മീഡിയയിലെ സംസാരം. നേപാളിലെ പ്രശസ്​തമായ ചിത്വാൻ ദേശീയ പാർക്കിൽ നിന്നും പുറത്തുചാടി നഗരത്തിൽ കുറച്ച്​ 'പരിശോധന നടത്തി'യ​ ശേഷം ആള്​ തിരിച്ചുപോയി​.

ഇന്ത്യൻ ഫോറസ്റ്റ്​ സർവിസ്​ ഒാഫിസറായ പ്രവീൺ കസ്വാനും വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചു. 'ലോക്​ഡൗണിൽ കാണ്ടാമൃഗം ചാർജ്​ ഏറ്റെടുക്കുകയും നഗരത്തിൽ പരിശോധനക്കായി പോവുകയും ചെയ്​തിരിക്കുന്നു' -പ്രവീൺ കസ്വാൻ വിഡിയോയുടെ അടിക്കുറിപ്പായി കുറിച്ചു. കാണ്ടാമൃഗങ്ങൾ ധാരാളമുള്ള പാർക്കാണ്​ ചിത്വാൻ ദേശീയ പാർക്ക്​. നേപ്പാളിൽ സ്ഥിതി ചെയ്യുന്ന ഇൗ പാർക്കിൽ നിന്ന് കാണ്ടാമൃഗങ്ങൾ മനുഷ്യ വാസമുള്ളയിടങ്ങളിലേക്ക്​ പോകുന്നത്​ പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Rhino walks out of Chitwan National Park in Nepal, chases a man-WORLD NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.