രോഗം ഭേദമായവരിലും വൈറസ്​ നിലനിൽക്കുന്നു

ബെയ്​ജിങ്​: രോഗം ഭേദമായി ആശുപത്രിവിട്ട പകുതിയിലേറെ ആളുകളുടെ ശരീരത്തിലും കോവിഡ്​-19 നിലനിൽക്കുന്നുവെന്ന്​​ ഗവേഷകർ​. രോഗലക്ഷണങ്ങൾ ഇല്ലാതായിട്ടും എട്ടു ദിവസം ചിലരിൽ വൈറസി​​െൻറ സാന്നിധ്യം കണ്ടെത്തി. അതിനാൽ രോഗമുക്തി നേടിയവർ 14ദിവസമോ അതിൽ കൂടുതലോ ഐസൊലേഷനിൽ കഴിയേണ്ടത്​ അനിവാര്യമാണെന്നും ഗവേഷകർ പറയുന്നു.

ജനുവരി 28 മുതൽ ഫെബ്രുവരി ഒമ്പതു വരെ ചൈനീസ്​ സൈന്യത്തി​​െൻറ കീഴിലെ കോവിഡ്​ രോഗികളെ ചികിത്സിച്ച കേന്ദ്രത്തിലാണ്​ പഠനം നടത്തിയത്​. 35വയസ്സുളള കോവിഡ്​ ഗുരുതരമാവാത്ത 16 പേരെയാണ്​ ഇന്ത്യൻ വംശജൻ യേൽ സർവകലാശാലയിലെ പ്രഫസർ ലോകേഷ്​ ശർമ ഉൾപ്പെടെ അടങ്ങുന്ന ഗവേഷണ സംഘം നിരീക്ഷിച്ചത്​. രോഗം ഗുരുതരമായവരിൽ വൈറസ്​ പൂർണമായും ഇല്ലാതാകാൻകൂടുതൽ സമയമെടുക്കുമെന്നും ഇവർ പറയുന്നു. പഠന റിപ്പോർട്ട്​ അമേരിക്കൻ ജേണലായ റെസ്​പിറേറ്ററി ആൻഡ്​​ ക്രിറ്റിക്കൽ കെയർ മെഡിസിനിലാണ്​ പ്രസിദ്ധീകരിച്ചിരിക്കുന്നത്​.

Tags:    
News Summary - Recovered Coronavirus Patients Test Negative ... Then Positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.