സര്‍ദാരിയും ബിലാവലും പാര്‍ലമെന്‍റിലേക്ക് മത്സരിക്കും

ഇസ് ലാമാബാദ്: പാക് മുന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയും, മകനും പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി (പി.പി.പി) ചെയര്‍മാനുമായ ബിലാവല്‍ ഭുട്ടോയും പാര്‍ലമെന്‍റിലേക്ക് മത്സരിക്കും. മുന്‍ പ്രധാനമന്ത്രിയും ഭാര്യയുമായ ബേനസീര്‍ ഭുട്ടോയുടെ ഒമ്പതാം ചരമവാര്‍ഷികദിനത്തില്‍ ഗാര്‍ഹി ഖുദാ ബക്ഷ് ഗ്രാമത്തില്‍ പി.പി.പി സംഘടിപ്പിച്ച പൊതുയോഗത്തിലാണ് സര്‍ദാരി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നവാസ് ശരീഫിനെതിരെ ആഞ്ഞടിച്ച പ്രസംഗത്തില്‍, രാജ്യത്ത് രാഷ്ട്രീയമാറ്റം അകലെയല്ളെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ പി.പി.പിയുടെ എം.പിമാര്‍ പ്രതിനിധാനംചെയ്യുന്ന മണ്ഡലങ്ങളിലെ അംഗങ്ങളെ രാജിവെപ്പിച്ചാണ് ഇവര്‍ മത്സരിക്കുക. സിന്ധ് പ്രവിശ്യയിലെ നവാബ് ഷായില്‍ സര്‍ദാരി ജനവിധി തേടും. ഇവിടെ സര്‍ദാരിയുടെ സഹോദരി അസ്റ ജസല്‍ ആണ് ഇപ്പോള്‍ എം.പി. ബിലാവല്‍ ലര്‍കാനയില്‍ മത്സരിക്കും.  ഈ രണ്ട് മണ്ഡലങ്ങളിലെ അംഗങ്ങള്‍ ഉടന്‍ രാജിവെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അങ്ങനെയെങ്കില്‍ ഒരു മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഡോണ്‍ പത്രം നിരീക്ഷിക്കുന്നു. കശ്മീരില്‍ ആയിരക്കണക്കിനാളുകള്‍ മരിച്ചുവീഴുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്ത് നവാസ് ശരീഫ് അത്താഴം കഴിക്കുകയാണെന്ന് സര്‍ദാരി പറഞ്ഞു. നവാസ് ശരീഫിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന പാനമ പേപ്പര്‍ വിവാദവും അദ്ദേഹം പ്രസംഗത്തില്‍ ഉന്നയിച്ചു. ശരീഫിനെ താഴെ ഇറക്കി പാകിസ്താനില്‍ ജനാധിപത്യം പുന$സ്ഥാപിക്കുകയാണ് തന്‍െറ  ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നര വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ഏതാനും ദിവസം മുമ്പാണ് സര്‍ദാരി പാകിസ്താനില്‍ തിരിച്ചത്തെിയത്.

Tags:    
News Summary - Rebel.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.