Posted On
date_range Updated On
date_range രാഹുൽ ദേവ്, പാക് വ്യോമസേനയിലെ ആദ്യ ഹിന്ദു പൈലറ്റ്
ഇസ്ലാമാബാദ്: സിന്ധ് പ്രവിശ്യയിലെ താർപർക്കർ ജില്ലക്കാരനായ രാഹുൽദേവ് പാകിസ്താൻ വ്യോമസേനയിൽ (പി.എ.എഫ്) ജനറൽ ഡ്യൂട്ടി പൈലറ്റ് ഓഫിസറായി നിയമിതനായി. ഇതോടെ, പി.എ.എഫിൽ നിയമനം ലഭിക്കുന്ന ആദ്യ ഹിന്ദുവായി ഇയാൾ മാറി. ‘ശുഭവാർത്ത’ എന്ന ടാഗോടെ പി.എ.എഫ് തന്നെയാണ് ഈ വിവരം ട്വിറ്ററിൽ അറിയിച്ചത്. പിന്നീട് റേഡിയോ പാകിസ്താനും ഇക്കാര്യം സ്ഥിരീകരിച്ചു.
കഴിഞ്ഞ വർഷം പി.എ.എഫ് ഒരു യുവതിയെ പൈലറ്റ് പരിശീലനത്തിന് തിരഞ്ഞെടുത്തിരുന്നു. ഖൈബർ മേഖലയിലെ കൈനാത് ജുനൈദ് ആണ് ആദ്യ വനിത പൈലറ്റ് ആയത്. കൈനാതിെൻറ പിതാവും വ്യോമസേനയിൽ സ്ക്വാഡ്രൺ ലീഡർ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.