Posted On
date_range Updated On
date_range ഞാനിപ്പോഴും സാധാരണപോലെ തിന്നുകയും കുടിക്കുകയും ഉറങ്ങുകയും ചെയ്യുന്നു -ബശ്ശാര്‍ അല്‍അസദ്
ഡമസ്കസ്: മന$സാക്ഷി മരവിക്കുന്ന കാഴ്ചകള്‍ ഓരോദിവസവും പുറത്തുവരുന്ന സിറിയയിലെ ഭരണാധികാരി ബശ്ശാര്‍ അല്‍അസദ് സംതൃപ്തനാണത്രെ. ഒരോ ദിവസവും നിരവധി കുട്ടികള്‍ നിങ്ങളുടെ രാജ്യത്ത് കൊല്ലപ്പെടുമ്പോള്‍ എങ്ങനെ ഉറങ്ങാന്‍ കഴിയുന്നുവെന്ന ചോദ്യത്തിന് മറുപടിയായാണ് ബശ്ശാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഞാനിപ്പോഴും സാധാരണപോലെ തിന്നുകയും കുടിക്കുകയും ഉറങ്ങുകയും ചെയ്യുന്നു എന്നായിരുന്നു ചോദ്യത്തിന് ചിരിച്ചുകൊണ്ട് അദ്ദേഹം നല്‍കിയ മറുപടി. നൂറുക്കണക്കിന് സിവിലിയന്മാര്‍ കൊല്ലപ്പെടുന്നതിന് ഉത്തരവാദികള്‍ ‘തീവ്രവാദികളാ’ണെന്നും അദ്ദേഹം ‘ദ സണ്‍ഡേ ടൈംസ്’ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിറിയയിലെ സന്നദ്ധസംഘമായ വൈറ്റ് ഹെല്‍മറ്റ് പ്രവര്‍ത്തകര്‍ വ്യാജ ചിത്രങ്ങള്‍ പുറത്തുവിടുന്നതായും അദ്ദേഹം അഭിമുഖത്തില്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.