ഇസ്ലാമാബാദ്: നവാസ് ശരീഫ് പ്രധാനമന്ത്രിപദത്തിൽ നിന്ന് പുറത്താകുേമ്പാൾ പാകിസ്താനിൽ ചരിത്രം അക്ഷരത്തെറ്റില്ലാതെ ആവർത്തിക്കപ്പെടുകയാണ്. രാജ്യത്തിെൻറ 70വർഷത്തെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രി പോലും ഇതുവരെ അഞ്ചുവർഷകാലാവധി തികച്ചിട്ടില്ലെന്നതാണത്. ഇതിൽ നാലുവട്ടം ജനാധിപത്യസർക്കാറുകളെ പട്ടാളം അട്ടിമറിച്ചു. ഒരു പ്രധാനമന്ത്രി കൊല്ലപ്പെടുകയും മറ്റൊരാളെ ജുഡീഷ്യറി തൂക്കിലേറ്റുകയും ചെയ്തു. പലരെയും പ്രസിഡൻറുമാർ പുറത്താക്കി. നവാസ് ശരീഫടക്കം രണ്ടുപേരെ സുപ്രീംകോടതി അയോഗ്യരാക്കി.
പാകിസ്താെൻറ ആദ്യ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാൻ 1951ൽ റാവൽപിണ്ടിയിൽ വെച്ച് കൊല്ലപ്പെടുയായിരുന്നു. പിന്നീട് സ്ഥാനമേറ്റ ഖാജാ നാസിമുദ്ദീനെ രണ്ട് വർഷത്തിന് ശേഷം ഗവർണർ ജനറൽ മാലിക് ഗുലാം മുഹമ്മദ് പുറത്താക്കി. ഖാജാ നാസിമുദ്ദീനുശേഷം മുഹമ്മദലി ബോഗ്റ എന്ന, പാക്രാഷ്്ട്രീയത്തിന് അത്രയൊന്നും സുപരിചിതനല്ലാത്ത ആളാണ് അധികാരത്തിലേറിയത്. 1954ൽ ഇദ്ദേഹത്തിെൻറ സർക്കാറിനെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടന്നു. വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെെട്ടങ്കിലും ഭൂരിപക്ഷം നഷ്ടപ്പെട്ട ഇദ്ദേഹത്തെ 1955ൽ വീണ്ടും പുറത്താക്കി.
പിന്നീട് അധികാരമേറ്റ ചൗധരി മുഹമ്മദലി പാക്ഭരണഘടന രൂപകൽപന ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചയാളായിരുന്നു. എന്നാൽ, ഒരുവർഷത്തിനുശേഷം പ്രസിഡൻറുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് സ്ഥാനമൊഴിഞ്ഞു. പിന്നീട് വന്ന ഹുസൈൻ ശഹീദ് സുഹറവർദി മുസ്ലിം ലീഗല്ലാത്ത പാർട്ടിയിൽ നിന്ന് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യത്തെയാളായിരുന്നു. അവാമി ലീഗ് നേതാവായിരുന്ന അദ്ദേഹവും പ്രസിഡൻറുമായുള്ള ഭിന്നതമൂലം രാജിവെച്ചൊഴിഞ്ഞു.
പിന്നീട് ഇബ്രാഹീം ഇസ്മായീൽ ചുന്ദ്രിഗർ പ്രധാനമന്ത്രിയായെങ്കിലും രണ്ടുമാസം മാത്രമേ തുടരാനായുള്ളൂ. ഏഴാമത് പ്രധാനമന്ത്രിയായെത്തിയത് ഫിറോസ് ഖാൻ നൂൻ. അദ്ദേഹം 1958ൽ പുറത്താകുന്നത് സൈനികനിയമം പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന്. പിന്നീട് അയ്യൂബ് ഖാെൻറ പട്ടാളഭരണമായിരുന്നു. ചുരുങ്ങിയകാലം അദ്ദേഹം പ്രധാനമന്ത്രിയായി. തുടർന്ന് പ്രസിഡൻറിനെ പുറത്താക്കി അയ്യൂബ് ഖാൻ പ്രസിഡൻറായി. പിന്നീട് 1971വരെ പ്രധാനമന്ത്രി എന്ന പദവിയിൽ ആരുമുണ്ടായില്ല.
1973ൽ പാർലമെൻററി സംവിധാനത്തിലധിഷ്ഠിതമായ ഭരണഘടന നിലവിൽവന്നതോടെ പ്രസിഡൻറായിരുന്ന സുൽഫിക്കർ അലി ഭുേട്ടാ പ്രധാനമന്ത്രിയായി. 1977ലെ ജനറൽ സിയാഉൽ ഹഖിെൻറ അട്ടിമറിയോടെ ഭുേട്ടായുടെ കാലവും കഴിഞ്ഞു. 1985ൽ പാകിസ്താെൻറ പത്താമത് പ്രധാനമന്ത്രിയായി മുഹമ്മദ് ഖാൻ ജുനജോ തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു വർഷത്തിന് ശേഷം ജുനജോയെ പ്രസിഡൻറ് പുറത്താക്കി. 1988ലാണ് രാജ്യത്ത് ആദ്യത്തെ വനിതപ്രധാനമന്ത്രിയായി ബേനസീർ ഭുേട്ടാ അധികാരത്തിലെത്തുന്നത്. 1990ൽ പുറത്താക്കപ്പെട്ട ബേനസീറിന് പകരം താൽക്കാലിക പ്രധാനമന്ത്രിയായി ഗുലാം മുസ്തഫ ജാടോയ് എത്തി. അതേവർഷംതന്നെ നവംബറിൽ നവാസ് ശരീഫ് രാജ്യത്തിെൻറ 12ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റു. എന്നാൽ, മൂന്നുവർഷത്തിനുശേഷം പ്രസിഡൻറ് സർക്കാറിനെ പിരിച്ചുവിട്ടു.
പിന്നീട് സുപ്രീംകോടതി ഇടപെടലിലൂടെ അധികാരം തിരിച്ചുകിട്ടിയെങ്കിലും പ്രസിഡൻറിനെ പുറത്താക്കുന്നതിെൻറ ഭാഗമായ ധാരണപ്രകാരം രാജിവെച്ചു. 1993ൽ ബേനസീർ ഭുേട്ടാ രണ്ടാമത് പ്രധാനമന്ത്രിപദത്തിലെത്തി. '95ൽ പട്ടാള അട്ടിമറിയെ മറികടന്ന ഭുേട്ടായെ പക്ഷേ, ഒരുവർഷത്തിന് ശേഷം പ്രസിഡൻറ് പുറത്താക്കി. 1997ൽ നവാസ് ശരീഫ് രണ്ടാംവട്ടം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, 1999ൽ സൈനികമേധാവി ജനറൽ പർവേസ് മുശർറഫ് അധികാരം പിടിച്ചെടുത്ത് ശരീഫിനെ പുറത്താക്കി.
2008വരെയുള്ള മുശർറഫ് കാലത്ത് സഫറുല്ല ഖാൻ ജമാലി, ശുജാഅത്ത് ഹുസൈൻ, ഷൗക്കത്ത് അസീസ് എന്നിവർ പ്രധാനമന്ത്രിമാരായെങ്കിലും ആരും അഞ്ചു വർഷം തികച്ചില്ല. 2008 മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ യൂസഫ് റാസ ഗീലാനി പാക്പ്രധാനമന്ത്രിയായി. കോടതിയലക്ഷ്യക്കേസിൽ അകപ്പെട്ട അദ്ദേഹം 2012ൽ പുറത്താക്കപ്പെട്ടു. 2013വരെ രാജാ പർവേസ് അഷ്റഫ് അധികാരത്തിലിരുന്നു. 2013ലാണ് നവാസ് ശരീഫ് മൂന്നാംതവണ പ്രധാനമന്ത്രി പദവിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.