ലാേഹാർ: സ്വാതന്ത്ര്യസമര പോരാളിയായ ഭഗത് സിങ്ങിനെ തൂക്കിലേറ്റിയ ലാഹോറിലെ ഷാദ്മാൻ ചൗക്കിനെ അദ്ദേഹത്തിെൻറ േപരിൽ പുനർനാമകരണം ചെയ്യണമെന്നും പ്രതിമ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പാക് കോടതിയിൽ ഹരജി. എട്ടര പതിറ്റാണ്ടുമുമ്പ് 1931 മാർച്ച് 23നാണ് ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ബ്രിട്ടീഷ് ഭരണാധികാരികൾ തൂക്കിക്കൊന്നത്. പിന്നീട് ഇൗ സ്ഥലം ചുറ്റിവളച്ച് കെട്ടിയിരുന്നു.
ഭഗത് സിങ് മെമ്മോറിയൽ ഫൗണ്ടേഷൻ ചെയർമാൻ ഇംതിയാസ് റാഷിദ് ഖുറേശിയാണ് ഹരജി നൽകിയത്. ഭഗത് സിങ്ങിനെപ്പോലെ ധീരനായ ഒരു വ്യക്തി ഇൗ ഉപഭൂഖണ്ഡത്തിൽതന്നെ ഇല്ലെന്ന മുഹമ്മദലി ജിന്നയുടെ വാക്കുകൾ ഇദ്ദേഹം ഹരജിയിൽ ഉദ്ധരിച്ചിട്ടുണ്ട്. ഇന്ത്യയിൽ അക്ബറിെൻറയും ഷാജഹാെൻറയും ബഹാദൂർ ഷായുടെയും പേരിൽ റോഡുകൾ ഉണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സമാനമായ മറ്റൊരു ഹരജി നിലവിലുള്ളതായി അറിയിച്ച കോടതി ഇവ രണ്ടും ബന്ധിപ്പിക്കാർ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.