ചൈനീസ്​ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; 26 പേർക്ക്​ പരിക്ക്​

ബെയ്ജിങ്: പാരീസില്‍ നിന്ന് ചൈനീസ് നഗരമായ കുമിങ്ങിലേക്ക് പോയ ചൈനീസ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സി​​െൻറ എം.യു 774 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.സംഭവത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റുവെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷഇന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്​. 

ഞായറാഴ്​ച അർദ്ധരാത്രി പുറപ്പെട്ട വിമാനമാണ്​ അപകടത്തിൽപ്പെട്ടത്​. യാത്രക്കാര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കിയതായി ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു. എന്നാല്‍ പരിക്കുകള്‍ സംബന്ധിച്ച് സ്ഥീരീകരണം നല്‍കാന്‍ എയര്‍ലൈന്‍സ് തയാറായിട്ടില്ല.

വിമാനം രണ്ട് തവണ വലിയ ആകാശച്ചുഴിയില്‍ പെട്ട്​ ഇളകി. മൂന്ന് തവണ ചെറിയ തോതിലും ഈ അനുഭവം ഉണ്ടായി. ഏതാണ്ട് പത്ത് മിനിറ്റോളം വിമാനം നന്നായി കുലുങ്ങിയതായും യാത്രക്കാർ പറഞ്ഞു. 

ഈ മാസം ഇത് രണ്ടാം തവണയാണ് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് അപകടത്തില്‍നിന്ന് രക്ഷപെടുന്നത്. നേരത്തെ ജൂണ്‍ 11ന് സിഡ്നിയില്‍ നിന്ന് ഷാങ്ഹായിലേക്ക് പോയ  എം.യു 736 വിമാനം യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു.
 

Tags:    
News Summary - Plane Hits Turbulence, 26 Injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.