ജറൂസലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിൽ ആശങ്കയുമായി ഫലസ്തീൻ. ത്രിദിന ഇസ്രായേൽ സന്ദർശനത്തിൽ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്താൻ മോദി തയാറാകാത്തതാണ് ആശങ്കക്ക് കാരണം. കഴിഞ്ഞ മേയിൽ ന്യൂഡൽഹിയിലെത്തിയ മഹ്മൂദ് അബ്ബാസുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇസ്രായേലും ഫലസ്തീനും സന്ദർശിക്കുമെന്നാണ് കരുതിയിരുന്നതെന്ന് ഫലസ്തീൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി താസിർ ജറാദത് പറഞ്ഞു. സമാധാനത്തിെൻറ സന്ദേശം പ്രചരിപ്പിക്കാൻ മോദി ഉദ്ദേശിച്ചുവെങ്കിൽ ഇരുരാജ്യങ്ങളും സന്ദർശിക്കണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്രായേലിലേക്കുള്ള ഒൗദ്യോഗിക സന്ദർശനത്തിനിടെ ലോകനേതാക്കൾ വെസ്റ്റ്ബാങ്കും റാമല്ലയും സന്ദർശിക്കുന്നത് സാധാരണമാണ്. മേയിൽ ഇസ്രായേൽ സന്ദർശനത്തിനെത്തിയ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, നെതന്യാഹുമായും മഹ്മൂദ് അബ്ബാസുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഫലസ്തീനെ അവഗണിച്ചതിൽ മോദിക്കെതിരെ വെസ്റ്റ്ബാങ്കിലും ഗസ്സ മുനമ്പിലും പ്രതിഷേധമുയർന്നിട്ടുണ്ട്. ഫലസ്തീനെ പിന്തുണച്ചിരുന്ന ഇന്ത്യ 1992ലാണ് ഇസ്രായേലുമായി നയതന്ത്രബന്ധം ആരംഭിച്ചത്. 1992നുമുമ്പ് സ്വന്തം രാജ്യത്തെ പൗരന്മാരെ ഇസ്രായേൽ സന്ദർശിക്കാൻപോലും ഇന്ത്യ അനുവദിച്ചിരുന്നില്ല. എന്നാൽ, ‘92നുേശഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.