ജറൂസലം: ഫലസ്തീെൻറ ഭാഗമായ ഗസ്സയിലെ ദുരന്ത സാഹചര്യം ചർച്ച ചെയ്യുന്നതിനുള്ള ഉച്ചകോടിയിൽ പെങ്കടുക്കില്ലെന്ന് ഫലസ്തീൻ അതോറിറ്റി അറിയിച്ചു. യു.എസ് ആഭിമുഖ്യത്തിൽ നടക്കുന്ന ഉച്ചകോടിയിലേക്കുള്ള ക്ഷണം നിരസിച്ചതായി അതോറിറ്റി വക്താവ് അഹ്മദ് മജ്ദലാനിയാണ് അറിയിച്ചത്. ഇസ്രായേലിെൻറ നീതി രഹിതമായ ഉപരോധമാണ് ഗസ്സയിലെ ദുരിതത്തിെൻറ കാരണമെന്ന് യു.എസിന് ശരിയായറിയം. പ്രശ്നത്തിൽ രാഷ്ട്രീയമായ പരിഹാരമാണ് ആവശ്യം, അല്ലാതെ ദുരിതാശ്വാസ പ്രവർത്തനമല്ല -അേദ്ദഹം പറഞ്ഞു.
മാർച്ച് 13ന് നിശ്ചയിച്ചിരിക്കുന്ന ഉച്ചകോടി ഗസ്സയിലെ ദുരിത സാഹചര്യം പരിഹരിക്കാനാണെന്ന് നേരത്തെ യു.എസ് പ്രസിഡൻറിെൻറ അസിസ്റ്റൻറ് ജേസൻ ഗ്രീൻ ബ്ലാറ്റ് വ്യക്തമാക്കിയിരുന്നു. ഗസ്സയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്ന രാജ്യങ്ങളും സന്നദ്ധ സംഘടനകളുമാണ് ചർച്ചയിൽ പെങ്കടുക്കുക. കഴിഞ്ഞയാഴ്ച ഇൗജിപ്തിലെ കൈറോയിൽ ഇതു സംബന്ധിച്ച് ചർച്ച നടന്നിരുന്നു. ഇതിെൻറ തുടർച്ചയാണ് വൈറ്റ്ഹൗസിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.