ജറൂസലമില്‍ ഫലസ്തീനിയെ വെടിവെച്ചു കൊന്നു

ഈസ്റ്റ് ജറൂസലം:  അധിനിവിഷ്ട കിഴക്കന്‍ ജറൂസലമില്‍ ഇസ്രായേല്‍ പൊലീസ് ഫലസ്തീനിയെ വെടിവെച്ചുകൊന്നു. കിഴക്കന്‍ ജറൂസലമിലെ ഇസ്രായേല്‍ പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം. സില്‍വാനിനടുത്തുള്ള മുസ്ബഹ് അബൂ സബാഹ് എന്ന 39കാരനാണ് കൊല്ലപ്പെട്ടത്. കാറിലിരുന്ന് ഇസ്രായേല്‍ പൊലീസ് സ്റ്റേഷനു നേരെ വെടിയുതിര്‍ത്തെന്ന് ആരോപിച്ചായിരുന്നു സംഭവം.

വെടിവെപ്പില്‍ രണ്ട് ഇസ്രായേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഫലസ്തീനിയുടെ കാറില്‍നിന്ന് 50 ബുള്ളറ്റുകള്‍ കണ്ടെടുത്തതായും ഇസ്രായേല്‍ ആരോപിച്ചു.

Tags:    
News Summary - palestine israel conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.