ബെയ്ജിങ്: അന്തർദേശീയ രാഷ്ട്രീയാന്തരീക്ഷം മാറുന്ന ഇക്കാലത്തും പാകിസ്താനുമായുള്ള തങ്ങളുടെ ബന്ധം പാറപോലെ ഉറച്ചതാെണന്ന് ചൈന. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിെൻറ 69ാം വാർഷിക ദിനത്തിലാണ് ചൈനീസ് വിദേശകാര്യ വക്താവ് ഇക്കാര്യം പറഞ്ഞത്. ബെയ്ജിങ്ങിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയും ഇന്ത്യയും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ച് ഒരു വർഷത്തിന് ശേഷം 1951ലാണ് പാകിസ്താനുമായി ബന്ധം സ്ഥാപിക്കുന്നത്. പാകിസ്താനിലെ 60 ബില്യൺ ഡോളർ (ഏകദേശം 45 ലക്ഷം കോടി രൂപ) സാമ്പത്തിക ഇടനാഴി പദ്ധതി രാജ്യത്തിന് പുറത്ത് ചൈന നടത്തിയ ഏറ്റവും വലിയ നിക്ഷേപമാണ്.ഈ സന്ദർഭത്തിൽ പാകിസ്താനെ അഭിനന്ദിക്കുന്നതായി വിദേശകാര്യ വക്താവ് ഴാവോ ലിജിയൻ പറഞ്ഞു.
നേരത്തേ ഇസ്ലാമാബാദിൽ ചൈനീസ് ഡെപ്യൂട്ടി അംബാസഡറായി സേവനമനുഷ്ഠിച്ച ഴാവോ, പാകിസ്താനിൽ ജോലി ചെയ്യാൻ കഴിഞ്ഞതിലുള്ള സന്തോഷവും പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.