Posted On
date_range Updated On
date_range ചന്ദ്രയാന്‍ അഭിനന്ദനവുമായി ആദ്യ പാക് വനിത പര്യവേഷക
കറാച്ചി: കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യ-പാക് വാക്പോര് തുടരുന്നതിനിടെ ചന്ദ്രയാൻ-2 ദൗത്യത്തേയും ഐ.എസ്.ആർ.ഒയേയും അഭിനന്ദിച്ച് പാകിസ്താെൻറ ആദ്യ പര്യവേഷക നമിറ സലീം. ചന്ദ്രയാൻ-2 ദൗത്യം വൻ കുതിപ്പാണെന്നും ഇത് തെക്കനേഷ്യക്കും ആഗോള ബഹിരാകാശ വ്യവസായത്തിനും അഭിമാനമാണെന്നും അവർ പറഞ്ഞു.
വ്യവസായാടിസ്ഥാനത്തിൽ ബഹിരാകാശ പര്യവേഷണം നടത്തുന്നതിനുള്ള റിച്ചാർഡ് ബ്രാൻസണിെൻറ വിർജിൻ ഗലക്റ്റിക് പദ്ധതിയിലുൾപ്പെട്ട ഏക പാകിസ്താൻ സ്വദേശിനിയാണിവർ. ദക്ഷിണ-ഉത്തര ധ്രുവങ്ങളിൽ ആദ്യമായെത്തിയ പാക് സ്വദേശിയും ഇവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.