Posted On
date_range Updated On
date_range ഇന്ത്യയിലെ സ്ഥാനപതിയെ പാകിസ്താൻ തിരികെ വിളിച്ചേക്കും
ഇസ്ലാമാബാദ്: ജമ്മു-കശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കാന്‍ തീരുമാ നിച്ചതിനു പിന്നാലെ ഇന്ത്യയിലെ സ്ഥാനപതിയെ പാകിസ്താന്‍ തിരികെ വിളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പാകിസ്താന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പാക് സ്ഥാനപതിയുടെ അഭാവത്തില്‍ ആക്ടിങ് ഹൈകമീഷണറെയാണ് തിരികെ വിളിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ നിയുക്ത പാക് സ്ഥാനപതി ഇപ്പോള്‍ പാകിസ്താനിലാണുള്ളത്. ആഗസ്റ്റ് 16ന് ആണ് ചുമതലയേല്‍ക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.