ഇസ്ലാമാബാദ്: യു.എസുമായുള്ള ബന്ധം വഷളാവുന്നതിെൻറ സൂചനയുമായി പാകിസ്താൻ സൈന്യത്തിെൻറ പ്രസ്താവന. അഫ്ഗാനിസ്താനിലെ ഭീകരരെ അമർച്ച ചെയ്യുന്നതിന് സഹകരിക്കുന്നതിന് പുറമെ, ദേശസുരക്ഷയും പരമാധികാരവും പണയപ്പെടുത്തിയുള്ള ഒരുനീക്കത്തിനും തങ്ങൾ ഒരുക്കമല്ലെന്ന് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ മാധ്യമങ്ങളോട് പറഞ്ഞു. ഇംഗ്ലീഷിലും ഉർദുവിലുമാണ് യു.എസിന് ശക്തമായ ഭാഷയിൽ വക്താവ് മുന്നറിയിപ്പ് നൽകിയത്.
പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ അമർച്ച ചെയ്യുന്നതിന് ‘സാധ്യമായ എന്തും’ ചെയ്യുമെന്ന് സി.െഎ.എ ഡയറക്ടർ മൈക്ക് പോംപിയോ പറഞ്ഞിരുന്നു. കൂടാതെ, പാക് മണ്ണിൽ ഏകപക്ഷീയമായ നടപടിയും യു.എസ് സ്വീകരിച്ചേക്കുമെന്ന് പ്രതിരോധവിഭാഗമായ പെൻറഗൺ റിപ്പോർട്ടും വന്നു. കഴിഞ്ഞയാഴ്ച അഫ്ഗാനിസ്താൻ സന്ദർശനത്തിനിടെ, പാകിസ്താൻ നിരീക്ഷണത്തിലാണെന്ന് യു.എസ് വൈസ് പ്രസിഡൻറ് മൈക്ക് പെൻസും പ്രസ്താവിച്ചിരുന്നു. ഒരുകാലത്ത് സുഹൃത്തായിരുന്ന യു.എസിെൻറ നയംമാറ്റം പാക് സൈന്യത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. യു.എസിെൻറ ആഖ്യാനങ്ങൾക്ക് ഭീഷണിയുടെ സ്വരം കൈവന്നിരിക്കുകയാണെന്ന് സൈനിക വക്താവ് ചൂണ്ടിക്കാട്ടി. പാകിസ്താൻ ഒരു ഭീകരസംഘടനക്കും സുരക്ഷിത താവളമൊരുക്കിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.