സിഖ്​ വിമതരെ ഉൾപ്പെടുത്തി വിഡിയോ; ഇന്ത്യ പ്രതിഷേധമറിയിച്ചു

ലാഹോർ: കർതാർപുർ ഇടനാഴിയുടെ ഉദ്​ഘാടനം പ്രമാണിച്ച്​ പാകിസ്​താൻ തിങ്കളാഴ്​ച പുറത്തിറക്കിയ വിഡിയോ വിവാദമായി. ഖലിസ്ഥാൻ തീവ്രവാദികളായ ജർ​െണയ്​ൽ സിങ് ഭിദ്രൻവാല, ഉപദേഷ്​ടാവായിരുന്ന മേജർ ജനറൽ ഷാബേഗ് സിങ്, അംരിക് സിങ് ഖൽസ എന്നിവരുടെ ചിത്രങ്ങൾ വിഡിയോയിൽ കാണുന്നതാണ് വിവാദത്തിന് വഴിവെച്ചത്.1984ൽ സുവർണ ക്ഷേത്രത്തിൽ ഇന്ത്യൻ സേന നടത്തിയ ബ്ലൂ​ സ്​റ്റാർ ഒാപറേഷനിൽ മൂവരെയും വധിച്ചിരുന്നു.

ഖലിസ്താനി പ്രക്ഷോഭത്തെ പിന്തുണക്കുന്ന സംഘത്തി​​െൻറ ബാനറും വിഡിയോയിലുൾപ്പെടുത്തിയിട്ടുണ്ട്​. സിഖ്​ വിഭാഗമായ ദംദമി തക്സലി​​െൻറ അധ്യക്ഷനായിരുന്നു ഭിന്ദ്രൻവാല. വിമതനേതാക്കളെ ഉൾപ്പെടുത്തി വിഡിയോ പുറത്തിറക്കിയതിൽ ഇന്ത്യ പാകിസ്​താനെ പ്രതിഷേധം അറിയിച്ചു.

അതേസമയം, ഗുരുദ്വാര ജനം അസ്താൻ, നാൻകാന സാഹിബ്, ഗുരുനാനാക്കി‍​െൻറ ജന്മസ്ഥലം എന്നിവ അടക്കം പാകിസ്താനിലെ വിവിധ ഗുരുദ്വാരകൾ സിഖ് തീർഥാടകർ സന്ദർശിക്കുന്നതും വിഡിയോയിലുണ്ട്. പ്രധാനമന്ത്രി ഇംറാൻ ഖാ‍​െൻറ പ്രത്യേക നിർദേശ പ്രകാരം പാക് വാർത്താവിനിമയ -പ്രക്ഷേപണ മന്ത്രാലയമാണ് വിഡിയോ പുറത്തിറക്കിയത്.

Tags:    
News Summary - Pakistan releases Kartarpur Corridor video featuring pictures of 3 slain Khalistani leaders -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.