പാക് വിമാനം തകര്‍ന്നുവീണത്  എന്‍ജിന്‍ തകരാറുമൂലം

പെഷാവര്‍: ചിത്രാളില്‍നിന്ന് ഇസ്ലാമാബാദിലേക്ക് പറന്ന വിമാനം തകര്‍ന്നുവീണത് എന്‍ജിന്‍ തകരാറുകാരണമാണെന്ന് വിശദീകരണം. വ്യോമമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എ.ടി.ആര്‍. പി.കെ-661വിമാനം ഇസ്ലാമാബാദിലേക്ക് പുറപ്പെട്ട ഉടനെതന്നെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്‍ററുമായി ബന്ധം വേര്‍പ്പെട്ടിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടത്തെിയിരിക്കുന്നത്. 

4.15ഓടെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ എന്‍ജിന്‍െറ പ്രവര്‍ത്തനം നിലച്ചതായി പൈലറ്റില്‍നിന്നും വിവരം ലഭിച്ചു. പിന്നീട് മിനിറ്റുകള്‍ക്കു ശേഷം അപകടമുന്നറിയിപ്പു സന്ദേശം എത്തിയെന്നും പാക് ഇന്‍റര്‍നാഷനല്‍ എയര്‍ലൈന്‍ ചെയര്‍മാന്‍ അസാം സൈഗോള്‍ അറിയിച്ചു. എ.ടി.ആര്‍. വിമാനം കൃത്യമായി അറ്റകുറ്റപ്പണി നടത്തിയിരുന്നതാണ്. കഴിഞ്ഞ ഒക്ടോബറില്‍ ‘എ-ചെക്ക്’ സര്‍ട്ടിഫികേഷന്‍ വിഭാഗത്തില്‍ ഈ വിമാനം ഉള്‍പ്പെട്ടതുമാണ്. പൈലറ്റിന്‍െറ ഭാഗത്തുനിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ല -അദ്ദേഹം അറിയിച്ചു.  

പ്രമുഖ  ഗായകനും ഇസ്ലാമിക പ്രഭാഷകനുമായ ജുനൈദ് ജംഷാദടക്കം 48 പേരാണ് ദുരന്തത്തില്‍ മരിച്ചത്. മരിച്ചവരെ തിരിച്ചറിയാനായി ഡി.എന്‍.എ ടെസ്റ്റ് നടത്തിക്കൊണ്ടിരിക്കുകയാണ്. 

മിക്ക മൃതദേഹങ്ങളും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടു കോപ്ടറുകളിലായാണ് മൃതദേഹങ്ങള്‍ ഇസ്ലാമാബാദിലെ ആശുപത്രിയിലേക്ക് എത്തിച്ചത്. വിമാനത്തിന്‍െറ ബ്ളാക്ബോക്സ് കണ്ടത്തെിയിട്ടില്ല. ഇതു ലഭിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവുമെന്നാണ് കരുതുന്നതെന്ന് സിവില്‍ വ്യോമയാന വിഭാഗം അന്വേഷണ സമിതി തലവന്‍ കമാന്‍ഡര്‍ മുനീര്‍ അറിയിച്ചു.

Tags:    
News Summary - Pakistan plane crash: PIA blames engine failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.