ഇസ്ലാമാബാദ്: പാകിസ്താനിൽ മതസ്വാതന്ത്ര്യം ദുർബലമാണെന്നും അതിനാൽ ആ രാജ്യത്തെ ‘കരുതൽപട്ടിക’യിൽ ഉൾപ്പെടുത്തണമെന്നും യു.എസ് സെനറ്റർമാർ. ബോബ് മെനദസ്, മാർേകാ റൂബിയോ, ക്രിസ് കൂൺസ് തുടങ്ങി ആറ് സെനറ്റർമാരാണ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണിനോട് ഇൗ ആവശ്യമുന്നയിച്ചിരിക്കുന്നത്.
റോഹിങ്ക്യൻ മത-വംശീയ ന്യൂനപക്ഷത്തിനെതിരെ അതിക്രമം തുടരുന്ന മ്യാന്മറിനെയും ഇൗ പട്ടികയിൽ ഉൾപെടുത്താൻ ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ 13നുമുമ്പായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് യു.എസ് കോൺഗ്രസിനു മുമ്പാകെ ഇത്തരം രാജ്യങ്ങളുടെ പട്ടിക സമർപ്പിക്കാനിരിക്കെയാണ് സെനറ്റർമാർ പാകിസ്താനെതിരെ രംഗത്തുവന്നിരിക്കുന്നത്.
അന്തർദേശീയ മതസ്വാതന്ത്ര്യവുമായി ബന്ധെപ്പട്ട യു.എസ് കമീഷൻ കുറെ നാളുകളായി ആവശ്യപ്പെടുന്നപോലെ പാകിസ്താനെ സി.പി.സിയിൽ ഉൾപ്പെടുത്തണമെന്നാണ് ടില്ലേഴ്സേണാട് സെനറ്റർമാർ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.