Posted On
date_range Updated On
date_range പാകിസ്താനിൽ കോവിഡ് മരണം 64
ഇസ്ലാമാബാദ്: പാകിസ്താനിൽ കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 4,414 ആയി. ചികിത്സയിലായിരുന്ന 64 പേർ മരിക്കുകയും 572 പേർ സു ഖം പ്രാപിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചു പേരാണ് മരണപ്പെട്ടത്.
പഞ്ചാബ് പ്രവിശ്യയിൽ മാത്രം 2,171 പേർക്ക് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെയും ഇന്നുമായി 248 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. സിന്ധിൽ 1,128ഉം ഖൈബർ പഖ്തൂൻക്വയിൽ 560ഉം ജിൽഗിത് ബൽതിസ്താനിൽ 213ഉം ബലൂചിസ്താനിൽ 212ഉം ഇസ് ലാമാബാദിൽ 10ഉം പാക് അധീന കശ്മീരിൽ 28ഉം പേർക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച 42 ശതമാനം പേരും വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയവരാണ്. രാജ്യത്തെ 44,896 പേർക്ക് കോവിഡ് നിർണയ പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,737 പേരെ പരിശോധിച്ചതായും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.