താലിബാൻ സമാധാന ചർച്ചയിൽ  പങ്കാളിയാവണമെന്ന്​ പാകിസ്​താനും അഫ്​ഗാനും

ഇസ്​ലാമാബാദ്​: സമാധാന ചർച്ചകളിൽ പ​െങ്കടുക്കണമെന്ന്​ പാകിസ്​താനും അഫ്​ഗാനിസ്​താനും താലിബാനോട്​ അഭ്യർഥിച്ചു. അഫ്​ഗാൻ അതിർത്തിയിൽ താലിബാൻ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണിത്​. എത്രയും പെ​െട്ടന്ന്​ ചർച്ചയിൽ പ​​െങ്കടുക്കണമെന്ന്​ ചൈനയും ആവശ്യപ്പെട്ടു. 
ചൈനയിൽ നടന്ന കൂടിക്കാഴ്​ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ധാരണയിലായി. ചൈനയുടെ മധ്യസ്​ഥതയിലാണ്​ പാക്​^അഫ്​ഗാൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തിയത്​. താലിബാൻ അനുബന്ധ തീവ്രവാദ സംഘങ്ങൾക്ക്​ പാകിസ്​താൻ അഭയം നൽകുകയാണെന്ന്​  അമേരിക്കയും അഫ്​ഗാനിസ്​താനും ആരോപിച്ചിരുന്നു. ഇത്​ അഫ്​ഗാനും പാകിസ്​താനും തമ്മിലുള്ള ബന്ധം വഷളാക്കുകയും ചെയ്​തു. 2015 ജൂലൈയിലാണ്​ പാകിസ്​താ​​െൻറ മധ്യസ്​ഥതയിൽ അഫ്​ഗാൻ സർക്കാറും താലിബാനും തമ്മിൽ ഏറ്റവും ഒടുവിൽ  ചർച്ച നടത്തിയത്​. ആ ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായതുമില്ല. 

പിന്നീട്​ നിരവധി തവണ ചർച്ചകൾക്ക്​ പദ്ധതിയിട്ടിരുന്നെങ്കിലും താലിബാൻ പ​െങ്കടുക്കാൻ തയാറായില്ല. തുടർന്ന്​ താലിബാനെ ചർച്ചയിൽ  പ​െങ്കടുപ്പിക്കാൻ പാകിസ്​താൻ മുൻകൈയെടുക്കണമെന്ന്​ മറ്റുരാജ്യങ്ങൾ ആവശ്യപ്പെ​ട്ടു. എന്നാൽ, മറ്റുള്ളവർ കരുതുംപോലെ തങ്ങൾക്ക്​ താലിബാനെ സ്വാധീനിക്കാൻ കഴിയില്ലെന്നുപറഞ്ഞ്​ പാകിസ്​താൻ ആവശ്യം നിരസിക്കുകയായിരുന്നു. 

Tags:    
News Summary - Pakistan, Afghanistan Appeal To Taliban To Join Peace Talks- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.