ഇന്ത്യയെക്കുറിച്ച പുസ്തകം വായിക്കാന്‍ ബജ്​വ നിര്‍ദേശിച്ചെന്ന്; വാര്‍ത്ത നിഷേധിച്ച് പാക് സൈന്യം

ഇസ്ലാമാബാദ്: സൈന്യത്തിനും രാഷ്ട്രീയത്തിനും ഇടയില്‍ അകലംപാലിക്കുന്നതില്‍ ഇന്ത്യ വിജയിച്ചതിനെക്കുറിച്ച് വിവരിക്കുന്ന പുസ്തകം വായിക്കാന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന ആരോപണം പാക് സൈന്യം തള്ളിക്കളഞ്ഞു.

സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ഇന്ത്യയെക്കുറിച്ചുള്ള പുസ്തകം വായിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന പത്രവാര്‍ത്ത തെറ്റാണെന്ന് സൈന്യം പറഞ്ഞു. റാവല്‍പിണ്ടിയിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ഡിസംബറില്‍ നടത്തിയ യോഗത്തില്‍ ബജ്വ ഇന്ത്യയെക്കുറിച്ചുള്ള പുസ്തകം വായിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഈമാസം 12നാണ് ദേശീയപത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

സ്റ്റീവന്‍ വില്‍കിന്‍സണിന്‍െറ ‘സൈന്യവും രാഷ്ട്രവും: സ്വാതന്ത്ര്യത്തിനു ശേഷമുള്ള സൈന്യവും ഇന്ത്യന്‍ ജനാധിപത്യവും’ എന്ന പുസ്തകം വായിക്കാന്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട് ചെയ്തത്.

സൈന്യവും രാജ്യത്തെ ജനപ്രതിനിധികളും തമ്മില്‍ സഹകരണമാണ് വേണ്ടതെന്നും മത്സരമല്ളെന്നും ബജ്വ പറഞ്ഞതായും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ട് വസ്തുതാപരമല്ളെന്ന് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു.

Tags:    
News Summary - pak soldiers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.