ഭീകരസംഘടനകളെ നിരോധിക്കാൻ പാകിസ്​താനിൽ നിയമം വരുന്നു

ഇസ്​ലാമാബാദ്​: മുംബൈ ഭീകരാക്രമണത്തി​​​​െൻറ സൂത്രധാരൻ ഹാഫിസ്​ സഇൗദ്​ നേതൃത്വം നൽകുന്ന സംഘടനയായ ജമാഅത്തുദ്ദഅ്​വയെ നിരോധിക്കാനൊരുങ്ങി പാകിസ്​താൻ. ജമാഅത്തുദ്ദവയെ സ്​ഥിരമായി നിരോധിക്കാനുള്ള കരട്​ ബില്ല്​ രൂപീകരിക്കാനാണ്​ പാക്​ സർക്കാറി​​​​െൻറ തീരുമാനം. അതിനുള്ള നടപടികൾ ആരംഭിച്ചതായി ഡോൺ റിപ്പോർട്ട്​ ചെയ്​തു.​

സൈന്യത്തി​​​​െൻറ പിന്തുണയോടെ​ െകാണ്ടുവരുന്ന ബില്ല്​ ജമാഅത്തുദ്ദഅ്​വ പോലുള്ള ഭീകരസംഘടനകളെയും ആഭ്യന്തര മന്ത്രാലയത്തി​​​​െൻറ നിരീക്ഷണത്തിലുള്ള വ്യക്​തികളെയും ലക്ഷ്യംവെച്ചുള്ളതാണ്​​. 1997 ലെ ഭീകര വിരുദ്ധ നിയമ(എ.ടി.എ) ഭേദഗതിയും ബില്ലിലുണ്ടെന്ന്​ ഡോൺ റിപ്പോർട്ട്​ ചെയ്​തു. നിയമ മന്ത്രാലയവും സൈന്യവും പുതിയ ബില്ല്​ രൂപീകരണത്തിൽ സഹകരിക്കുന്നു​ണ്ടെന്നും റിപ്പോർട്ടുകളുണ്ട്​. 

പാകിസ്​താൻ കള്ളപ്പണം വെളുപ്പിക്കാൻ തീവ്രവാദത്തിന്​ പണമൊഴുക്കുന്നതിനാൽ അന്താരാഷ്​ട്ര സമൂഹത്തി​​​​െൻറ നിരീക്ഷണം വേണമെന്ന്​​ യു.എസ്​, യു.കെ, ഫ്രാൻസ്​, ജർമനി എന്നീ രാജ്യങ്ങൾ സംയുക്​തമായി ഫിനാൻഷ്യൽ ആക്​ഷൻ ടാസ്​ക്​ ഫോഴ്​സിനോട്​ നിർദേശിച്ചിരുന്നു. ഇതോടെ രാജ്യത്തിനുണ്ടായ കളങ്കം മാറ്റുന്നതിനു വേണ്ടിയുള്ള നടപടിയായാണ്​ പുതിയ ബില്ലിനെ അന്താരാഷ്​ട്ര സമൂഹം കാണുന്നത്​. 

Tags:    
News Summary - Pak Plans Permanent Ban On Terror Groups -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.