ഇസ്ലാമാബാദ്: പാകിസ്താൻ ഇനി ആരു ഭരിക്കണമെന്ന് നിർണയിക്കുക യുവ വോട്ടർമാർ. മൊത്തം 10.5 കോടി വോട്ടർമാരിൽ 4.6 പേർ യുവാക്കളാണെന്നത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജൂലൈയിലാണ് പാകിസ്താനിൽ പൊതുതെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നത്. നിലവിൽ പാകിസ്താൻ മുസ്ലിംലീഗ് (നവാസ്) സർക്കാർ മേയ് 31ന് കാലാവധി പൂർത്തിയാക്കും. വോട്ടർമാരിൽ 5.92 കോടി പുരുഷന്മാരും 4.67 േകാടി സ്ത്രീകളുമാണ്.
പ്രധാനമന്ത്രി ശാഹിദ് അബ്ബാസി നയിക്കുന്ന പാകിസ്താൻ മുസ്ലിംലീഗ് (പി.എം.എൽ), ഇംറാൻ ഖാെൻറ പാകിസ്താൻ തഹ്രീകെ ഇൻസാഫ് (പി.ടി.െഎ), മുൻ പ്രസിഡൻറ് ആസിഫ് അലി സർദാരിയുടെ പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി) എന്നിവ തമ്മിലാണ് മുഖ്യ പോരാട്ടം. സമൂഹ മാധ്യമങ്ങളുടെയും യുവ േവാട്ടർമാരുടെയും സ്വാധീനമാണ് തെരഞ്ഞെടുപ്പ് വിശകലനങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
ജനസംഖ്യയിൽ ലോകത്തെ ആറാമത്തെ രാജ്യത്ത് ഇൗ രണ്ടു ഘടകങ്ങളും തന്നെയാണ് വിധി നിർണയിക്കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. യുവ വോട്ടർമാർ സമൂഹ മാധ്യമങ്ങളിൽ സജീവമാണെന്നിരിക്കെ എല്ലാ മണ്ഡലത്തിലും അവർ സ്വാധീനമുണ്ടാക്കുമെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.